- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
18 വയസ്സ് പൂർത്തിയാകാൻ മൂന്ന് മാസം ബാക്കി നിൽക്കേ പെൺകുട്ടി 23കാരനൊപ്പം ഗോവയിലേക്ക് ഒളിച്ചോടി; സ്വർണമാല വിറ്റു കിട്ടിയ പണം കൊണ്ട് ഒരാഴ്ച്ച ഹോട്ടൽ മുറിയിൽ കഴിഞ്ഞു കൂടി; പണം തീർന്നപ്പോൾ ട്രെയിനിൽ തലവെച്ച് ആത്മഹത്യക്ക് തുനിഞ്ഞു; പൊലീസ് ഇടപെടലിൽ രക്ഷപെട്ടത് രണ്ട് ജീവിതങ്ങൾ
കാഞ്ഞങ്ങാട്: ഒൡച്ചോടിയ പ്ലസ് ടു വിദ്യാർത്ഥിനിയും 23കാരനും ഗോവയിൽ ട്രെയിനിന് തലവെച്ച് ആത്മഹത്യയ്ക്ക് തുനിഞ്ഞപ്പോൾ രക്ഷപെട്ടത് പൊലീസ് ഇടപെടലിൽ. ഗോവയിലെ മഡ്ഗോവ റെയിൽവെ സ്റ്റേഷനിൽ നിന്നും നീലേശ്വരം പൊലീസാണ് കമിതാക്കളെ കസ്റ്റഡിയിൽ എടുത്തത്. യുവാവിനൊപ്പം ഒരാഴ്ച്ച കഴിഞ്ഞ പെൺകുട്ടി പീഡനത്തിന് ഇരയായെന്ന് തെളിഞ്ഞതോടെ യുവാവ് ഇപ്പോൽ പീഡന കേസിൽ അറസ്റ്റിലായി റിമാൻഡിലാണ്.
കാണാതായ പെൺകുട്ടിയെ സൈബർ സെല്ലിന്റെ സഹായത്തോടെ പിന്തുടർന്നെത്തിയ നീലേശ്വരം പൊലീസ് തക്കസമയത്ത് ഗോവ റെയിൽവെ സ്റ്റേഷനിലെത്തിയതിനാലാണ് ഇരുവരെയും രക്ഷപ്പെടുത്താനായത്. അരമണിക്കൂർ കൂടി പൊലീസ് വൈകിയിരുനെങ്ങിൽ ഇവർ കൈവിട്ടു പോകുമായിരുന്നു തങ്ങൾ റെയിൽ പാളത്തൽ തല വെച്ച് ജീവിതം അവസാനിപ്പിക്കാനാണ് റെയിൽവെ സ്റ്റേഷനിലെത്തിയതെന്ന് ഇരുവരും പൊലീസിനോട് പറഞ്ഞു. പിന്നീട് പൊലീസ് കമിതാക്കളെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കിയാണ് നാട്ടിലെത്തിച്ചത്.
18 വയസ്സ് പൂർത്തിയാകാൻ മൂന്ന് മാസം ബാക്കി നിൽക്കെയാണ് പെൺകുട്ടിയെയും കൂട്ടി യുവാവ് ഗോവയിലേക്ക് കടന്നത്. ഒരാഴ്ചയോളം ഗോവയിലെ ഹോട്ടൽ മുറിയിൽ പെൺകുട്ടിക്കൊപ്പം താമസിച്ച അതുൽ, ഹോട്ടൽ മുറിക്ക് വാടക നൽകുന്നതിനും ചെലവിന് പണം കണ്ടെത്തിയതും പെൺകുട്ടിയുടെ ഒന്നര പവൻ മാല വിൽപ്പന നടത്തിയാണ്, സ്വർണം വിൽപ്പന നടത്തി ലഭിച്ചപണം തീർന്നതോടെ ആത്മഹത്യ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.
പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ വിവാഹ നിശ്ചയം കഴിഞ്ഞതാണ്. പെൺകുട്ടിക്ക് 18 വയസ്സ് പൂർത്തിയായ ശേഷം വിവാഹം നടത്താനായിരുന്നു പെൺകുട്ടിയുടെയും വരന്റെയും വീട്ടുകാർ നേരത്തെ തീരുമാനിച്ചിരുന്നത്. കാണാതായ ദിവസം രാവിലെ പെൺകുട്ടിയെ പ്രതിശ്രുതവരനാണ് നീലേശ്വരത്തെത്തിച്ചത്. കൂട്ടുകാരുടെ വീട്ടിലേക്ക് പോവുകയാണെന്ന് പെൺകുട്ടി പറഞ്ഞുവെങ്കിലും നീലേശ്വരത്ത് കാത്തുനിൽക്കുകയായിരുന്നു യുവാവ് പെൺകുട്ടിയെയും കൂട്ടി ഗോവയിലേക്ക് കടക്കുകയാണുണ്ടായത്. ആത്മഹത്യാ ശ്രമത്തിനുമടുവിൽ യുവാവ് പോക്സോ കേസിൽ അകത്താണിപ്പോൾ.