കണ്ണൂർ: ചാലാട് മണലിലുണ്ടായ ഓട്ടോ അപകടത്തിൽ വിദ്യാർത്ഥി ദാരുണമായി മരിച്ചു. അരോളി ഗവ.ഹയർസെക്കൻഡറി സ്‌കൂൾ പത്താം തരം വിദ്യാർത്ഥി റുഷൈദ് മുഹമ്മദാണ് മരണമടഞ്ഞത്. മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം മണലിലെ വീട്ടിലെത്തിച്ചതിനു ശേഷം പൊതു ദർശനത്തിന് വെച്ചു. വളപട്ടണം പൊലീസ് കേസെടുത്തു.