തലശേരി: ഫോൺ ചെയ്യുന്നതിനായി കെട്ടിടത്തിന്റെ മുകളിൽ കയറിയപ്പോൾ അബദ്ധവശാൽ കാൽ വഴുതി വീണ് യുവാവ് മരിച്ചു. മൃതദേഹം തലശേരി ജനറൽ ആശുപത്രി മോർച്ചറിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം ഞായറാഴ്‌ച്ച വൈകുന്നേരം അഞ്ചു മണിയോടെ ബന്ധുക്കൾക്ക് വിട്ടു കൊടുത്തു. ഇതിനു ശേഷം സംസ്‌കാരത്തിനായി മാനന്തവാടിയിലേക്ക് കൊണ്ടുപോയി. പാനൂരിനടുത്തെ പാറക്കടവിലാണ് അപകടമുണ്ടായത്.

മാനന്തവാടി പിലാക്കാവ് സ്വദേശിയായ യുവാവാണ് ദാരുണമായി മരിച്ചത്. ആശാരി പണിയെടുക്കുന്നതിനാണ് പിലാകാവ് ചെറുകാട്ടിൽ മോഹനൻ - ഉഷ ദമ്പതികളുടെ മകനായ രതീഷ് (37) പാനൂരിനടുത്തെ പാറകടവിലെത്തിയത്. മൊബെൽ ഫോൺ റെയ്ഞ്ചു കുറവായതിനാൽ പണിയെടുക്കുന്ന കെട്ടിടത്തിന്റെ മുകളിലേക്ക് കയറിയപ്പോൾ അബദ്ധവശാൽ കാൽ വഴുതി വീഴുകയായിരുന്നുവെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം അവിവാഹിതനാണ് രതീഷ് . റിനീഷ്, അനീഷ് എന്നിവർ സഹോദരങ്ങളാണ്. മൃതദേഹം മാനന്തവാടി പിലകാവിലെ വീട്ടുവളപ്പിൽ സംസ്‌കരിച്ചു. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.