തിരുവനന്തപുരം: പാലോട് ബീവറേജസ് കോർപ്പറേഷൻ ഔട്ട്ലറ്റിന്റെ മുൻവശം കാറിന്റെ പിൻവശത്തെ ചക്രങ്ങൾ കയറിയിറങ്ങി ഒരാൾ മരിച്ചു. പാങ്ങോട് മൂന്ന് സെന്റ് കോളനിയിൽ സുന്ദരൻ (50) ആണ് മരിച്ചത്.

കാർ പാർക്ക് ചെയ്ത ശേഷം യാത്രക്കാർ ബിവറേജിൽ കയറി മദ്യംവാങ്ങാൻ പോയി തിരികെ വന്ന് കാർ പുറകിലേക്ക് എടുത്തപ്പോഴാണ് അപകടം നടന്നത്. കാറിന്റെ പുറകിൽ മദ്യപിച്ച് കിടന്നിരുന്ന പാങ്ങോട് വില്ലേജിൽ തേക്കുംമൂട് 3 സെന്റ് കോളനിയിൽ പൊന്നപ്പന്റെ മകൻ സുന്ദരന്റെ ദേഹത്ത് പിൻവശത്തെ ചക്രങ്ങൾ കയറിയിറങ്ങുകയായിരുന്നു. ഉടനെ, നാട്ടുകാർ സുന്ദരനെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും മരിച്ചു. പാലോട് പൊലീസ് കേസെടുത്തു. വണ്ടി പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.