- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അൽജസീറ അടക്കമുള്ള വിദേശ മാധ്യമങ്ങളുടെ ഓഫീസ് പ്രവർത്തിക്കുന്ന ഗസ്സ ടവർ ബ്ലോക്ക് ബോംബിട്ടു തകർത്തു ഇസ്രയേൽ; ഒഴിഞ്ഞു പോകാൻ സമയം അനുവദിച്ചത് ഒരു മണിക്കൂർ മാത്രം; ടെൽ അവീവിലെ ബീച്ചിൽ കുളിച്ചുകൊണ്ടിരുന്നവർക്ക് നേരെ മിസ്സൈൽ തൊടുത്തുവിട്ട് ഹമാസും; യുദ്ധത്തിൽ നീറി മദ്ധ്യേഷ്യ
ഗസ: അതിജീവനത്തിന്റെ ചരിത്രങ്ങൾ ഒരുപാടു രചിച്ച ഇസ്രയേൽ ഒരിക്കൽ കൂടി രണ്ടുംകൽപിച്ച് ഇറങ്ങിയിരിക്കുകയാണ്. അൽ ജസീറ ടെലിവിഷനും അസ്സോസിയേറ്റഡ് പ്രസ്സും ഉൾപ്പടെ പല വിദേശ മാധ്യമങ്ങളുടെയും ആസ്ഥാനമായ ഗസ്സയിലെ 13 നില കെട്ടിടം ബോംബിട്ട് തകർത്ത് പുതിയ യുദ്ധമുഖം സൃഷ്ടിച്ചിരിക്കുകയാണ് ഇസ്രയേൽ. ഇത് കനത്ത വിവാദത്തിന് ഇടയായി എന്നുമാത്രമല്ല,മാധ്യമ പ്രവർത്തകരുടെ സംരക്ഷണം ഉറപ്പാക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നേതന്യാഹുവുമായി ഫോണിൽ ബന്ധപ്പെടുകവരെ ചെയ്തു.
മാധ്യമങ്ങൾ പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ ഉടമയ്ക്ക് ഉച്ചയോടുകൂടി ഇസ്രയേലി സൈന്യത്തിൽ നിന്നും മുന്നറിയിപ്പ് ലഭിച്ചിരുന്നു. കെട്ടിടം തകർക്കുമെന്നും, അതിൽ ഉള്ളവരോട് ഉടൻ ഒഴിയണമെന്നും ആവശ്യപ്പെട്ടായിരുന്നു ഫോൺ വന്നത് ഒരു മണിക്കൂർ സമയമാണ് അതിലെ താമസക്കാർക്ക് ഒഴിയുവാൻ നൽകിയത്. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ സമാധാനം പുനഃസ്ഥാപിക്കുന്നതിനായി ശ്രമിക്കുന്നുണ്ടെങ്കിലും ഇസ്രയേലിനെ തള്ളിപ്പറയുവാൻ കൂട്ടാക്കിയിട്ടില്ല. ഹമാസിന്റെറോക്കറ്റ് ആക്രമണത്തിനെതിരെ സ്വന്തം നാട്ടിലെ ജനങ്ങളുടെ ജീവൻ രക്ഷിക്കുവാനുള്ള കർത്തവ്യം ഇസ്രയേൽ നിർവ്വഹിക്കുകയാണ് എന്ന പക്ഷക്കാരനാണ് ബൈഡൻ.
നിരപരാധികളുടെ ജീവനുകൾ നഷ്ടപ്പെടാതിരിക്കാൻ പരമാവധി ശ്രമിക്കുമെന്ന് നേതന്യാഹു ബൈഡന് ഉറപ്പു നൽകി. മാധ്യമസ്ഥാപനങ്ങളുടെ ആസ്ഥാനം തകർക്കുന്നതിനു മുൻപ് പോലും മുന്നറിയിപ്പ് നൽകി അതിൽ നിന്നും ആളുകളെ ഒഴിപ്പിച്ചിരുന്നു. അതേസമയം ഫലസ്തീനിയൻ പ്രസിഡന്റ് മഹമ്മൂദ് അബ്ബാസും പ്രസിഡന്റ് ബൈഡനുമായി സംസാരിക്കുകയും ഇസ്രയേൽ ആക്രമണങ്ങൾ അവസാനിപ്പിക്കാൻ ആവശ്യപ്പെടണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു. ഹമാസ് റോക്കറ്റ് ആക്രമണം നിർത്തണമെന്നതായിരുന്നു ബൈഡൻ ആവശ്യപ്പെട്ടത്.
ഇസ്രയേലി നഗരങ്ങളെ ലക്ഷ്യം വച്ച് ഹമാസ്
അതേസമയം കൂടുതൽ ഇസ്രയേലി നഗരങ്ങളെ തകർക്കാൻ തുനിഞ്ഞിറങ്ങിയിരിക്കുകയാണ് ഹമാസ്. ഇസ്രയേലിലെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രണ്ടാമത്തെ നഗരമായ ടെൽ അവീവിനെ ലക്ഷ്യം വച്ചായിരുന്നു ഹമാസിന്റെ റോക്കറ്റുകൾ എത്തിയത്. ടെൽ അവീവിലെ ബീച്ചിനു നേരെയുള്ള ആക്രമണത്തിൽ നിന്നും രക്ഷനേടാൻ ജനങ്ങൾ പരക്കം പായുന്നത് കാണാമായിരുന്നു. മുന്നറിയിപ്പ് മുഴക്കി സൈറൺ മുഴങ്ങിയതോടെ ആളുകൾ രക്ഷതേടി ഓടുകയായിരുന്നു. ഒരു റെസിഡെൻഷ്യൽ ബ്ലോക്കിനു നേരെ ഉണ്ടായ ആക്രമണത്തിൽ 50 വയസ്സുള്ള ഒരാൾ കൊല്ലപ്പെട്ടതായി അറിവു ലഭിച്ചു.
അഭയാർത്ഥി ക്യാമ്പ് ആക്രമിച്ച് ഇസ്രയേൽ
നേരത്തേ ഗസ്സയിലെ ഒരു അഭയാർത്ഥി ക്യാമ്പിനു നേരെ കനത്ത ആക്രമണം ഇസ്രയേൽ നടത്തിയിരുന്നു. അതിൽ ഒരു സ്ത്രീയും ഒരു കുട്ടിയും മരിച്ചതായാണ് വിവരം. മൂന്നു നിലകളിലായി ഉള്ള ഷാറ്റി അഭയാർത്ഥി ക്യാമ്പാണ് ഇസ്രയേലി ആക്രമണത്തിൽ തകർന്ന് തരിപ്പണമായത്. ഒരു കൂട്ടുകുടുബത്തിലെ ചുരുങ്ങിയത് 10 അംഗങ്ങളെങ്കിലും അതിൽ കൊല്ലപ്പെട്ടിട്ടുണ്ട് എന്നാണ് നിഗമനം. ഒരു ഒറ്റപ്പെട്ട ആക്രമണത്തിൽ ഇത്രയധികം പെർ കൊല്ലപ്പെടുന്നത് ഈ ആക്രമണ പരമ്പര ആരംഭിച്ചതിൽ പിന്നെ ഇതാദ്യമാണ്.
ഇതിനു തൊട്ടു പിന്നാലെയാണ് അൽ ജസീറ, അസ്സോസിയേറ്റഡ് പ്രസ്സ് തുടങ്ങി നിരവധി വിദേശ മാധ്യമങ്ങളുടേ ആസ്ഥാനമായ ജല ടവർ ഇസ്രയേൽ ആക്രമിച്ചത്. 13 നിലകെട്ടിടം ആക്രമത്തിൽ അപ്പാടെ തകര്ന്നു എന്നാണ് ലഭിക്കുന്ന വിവരം. ഇതിനു പുറമെ ഗസ്സയിലെ തീരപ്രദേശങ്ങളിലാകെ ഇസ്രയേൽ വ്യാമസേന കനത്ത ആക്രമണം നടത്തിയതായി റിപ്പോർട്ടുകൾ ഉണ്ട്. അതേസമയം വെസ്റ്റ് ബാങ്കിൽ നടന്ന സംഘർഷത്തിൽ 11 പേർ മരിച്ചതായും റിപ്പോർട്ടുകളുണ്ട്
അതേസമയം ഈ സംഘർഷം അവസാനിപ്പിക്കാൻ അമേരിക്ക യാതൊന്നും ചെയ്യുന്നില്ല എന്ന ആരോപണം ശക്തിയായി ഉയരുന്നുണ്ട്. ഇക്കാര്യം ചർച്ച ചെയ്യുവാൻ വെള്ളിയാഴ്ച്ച കൂടാനിരുന്ന സെക്യുരിറ്റി കൗൺസിൽ യോഗം അമേരിക്ക ഇടങ്കോലിട്ട് റദ്ദാക്കിയതായും ആരോപണമുയരുന്നു. ഇന്നലത്തെ ആക്രമണം കൂടി കഴിഞ്ഞതിനു ശേഷം ഇതുവരെ ഗസ്സയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 140 ആയി ഉയർന്നിട്ടുണ്ട്. അതിൽ 30 പേർ കുട്ടികളാണ്. 950 പേർക്ക് ഗുരുതരമായ പരിക്കുകൾ ഏറ്റിട്ടുണ്ട് എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം.

മറുനാടന് ഡെസ്ക്