- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കർഷക പ്രതിഷേധം ചർച്ചയിലൂടെ പരിഹരിക്കണം; പിന്തുണയുമായി അമേരിക്ക;കാർഷിക നിയമം വിപണികളുടെ കാര്യക്ഷമത വർധിപ്പിക്കും; സ്വകാര്യ നിക്ഷേപം വർധിപ്പിക്കുമെന്നും അമേരിക്കയുടെ നിരീക്ഷണം
വാഷിങ്ടൺ : ഇന്ത്യയുടെ പുതിയ കാർഷിക നിയമങ്ങളെ പിന്തുണച്ചുകൊണ്ട് അമേരിക്ക. ഇന്ത്യൻ വിപണികളുടെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനും സ്വകാര്യമേഖലയിൽ കൂടുതൽ നിക്ഷേപം ആകർഷിക്കുന്നതിനുമുള്ള നടപടികളെ സ്വാഗതം ചെയ്യുന്നെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് വ്യക്തമാക്കി. പുതിയ കാർഷിക നിയമങ്ങൾ ഇന്ത്യയിൽ സ്വകാര്യ നിക്ഷേപം വർദ്ധിപ്പിക്കും. നിയമത്തിനെതിരായ കർഷകരുടെ പ്രതിഷേധങ്ങളും സംശയങ്ങളും ചർച്ചകളിലൂടെ പരിഹരിക്കാൻ ഇന്ത്യക്ക് സാധ്യമാകുമെന്നാണ് വിശ്വാസമെന്നും അമേരിക്കൻ വക്താവ് പറഞ്ഞു. സമാധാനപരമായ പ്രതിഷേധം ഏതൊരു ജനാധിപത്യത്തിന്റെയും മുഖമുദ്രയാണെന്ന് അംഗീകരിക്കുന്നതായും അഭിപ്രായവ്യത്യാസങ്ങൾ ചർച്ചയിലൂടെ പരിഹരിക്കപ്പെടുമെന്നും കൂട്ടിച്ചേർത്തു.
അതേസമയം കാർഷിക സമരവുമായി ബന്ധപ്പെട്ട് ഇന്ത്യ സ്വീകരിച്ച നടപടികളെ കാനഡ സ്വാഗതം ചെയ്തതായി കേന്ദ്ര മന്ത്രി വി മുരളീധരൻ ലോക്സഭയിൽ അറിയിച്ചു. കാനഡ, അമേരിക്ക, യു.കെ., ചില യൂറോപ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിലെ ചില ഇന്ത്യൻ വംശജരുടെ സംഘടനകൾ മാത്രമാണ് കാർഷിക സമരങ്ങളെ പിന്തുണച്ച് പ്രതിഷേധങ്ങൾ നടത്തിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.