കെയിന്‍സില്‍ മലയാളി നഴ്സിന് അപ്രതീക്ഷിത മരണം; തൊടുപുഴ സ്വദേശിനിയുടെ മരണം മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന്

Update: 2024-12-19 10:57 GMT

കെയിന്‍സ് :ഓസ്‌ട്രേലിയയിലെ കെയിന്‍സില്‍ മലയാളി നേഴ്സ് നിര്യാതയായി. തൊടുപുഴ കരിംകുന്നം, മുഞ്ഞനാട്ട് ഡേവിഡ് മാത്യുവിന്റെ ഭാര്യസിനോബി ജോസ് (50)ആണ് കെയിന്‍സ് മലയാളികളെ ഒന്നടങ്കം ദുഖത്തിലാഴ്ത്തി അകാലത്തില്‍ മരണത്തിനു കീഴടങ്ങിയത്.

കെയിന്‍സ് ഹോസ്പിറ്റലിലെ ഡയാലിസിസ് വിഭാഗം നഴ്സ് ആയിരുന്നു സിനോബി. മസ്തിഷ്‌ക ആഘാതത്തെ തുടര്‍ന്ന് ടൗണ്‍സ്വില്‍ ഹോസ്പിറ്റലില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.പുല്ലുവഴി അറക്കല്‍ പരേതരായ ജോസ് ജോസഫ്, എല്‍സമ്മ ദമ്പതികളുടെ പുത്രിയാണ്.

മക്കള്‍ : ജോ ഡേവിഡ്, ഒലിവിയ ഡേവിഡ് .സെജോയി ജോസ് സഹോദരിയാണ്.

സംസ്‌കാരം 23ന് കെയിന്‍സ് ഗോര്‍ഡന്‍ വെയിലില്‍ നടക്കും. സെന്റ് മൈക്കിള്‍ കത്തോലിക്ക ദേവാലയത്തില്‍ രാവിലെ 10 ശുശ്രുഷകള്‍ ആരംഭിക്കും. തുടര്‍ന്ന് ഹെറിറ്റേജ് ബ്രാഡി ഫ്യൂണറല്‍ ഹോമില്‍ അന്തിമ ശുശ്രുഷകളും നടക്കും.

Similar News