ടൗണ്‍സ് വില്‍ വടം വലി : ടൈറ്റന്‍സ് ജേതാക്കള്‍

Update: 2025-06-19 13:55 GMT

ടൗണ്‍സ് വില്‍: ടൗണ്‍സ്വില്‍ മലയാളി അസോസിയേഷന്‍ (KAT )സംഘടിപ്പിച്ച പ്രഥമ ഓള്‍ ഓസ്‌ട്രേലിയ വടം വലി മത്സരത്തില്‍ ടൗണ്‍സ് വില്‍ ടൈറ്റന്‍സ് ക്ലബ് വിജയികളായി. കിര്‍വാന്‍ സ്റ്റേറ്റ് സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന മത്സര ത്തില്‍ ഷേപ്പേര്‍ട്ടന്‍ ഷെപ്പ് സ്റ്റാര്‍സിനെയാണ്,ടൈറ്റന്‍സ് പരാജയപ്പെടുത്തിയത്.

ഓസ്‌ട്രേലിയയിലെ വിവിധ സിറ്റികളില്‍ നിന്നെത്തിയ 12 ഓളം ടീമുകള്‍ മാറ്റുരച്ച വാശിയേറിയ മത്സരം കാണികളുടെ ബാഹുല്യം കൊണ്ടും ശ്രദ്ധേയമായി.സല്‍ജന്‍ ജോണ്‍ കുന്നംകോട്ട് നയിച്ച ടീമിന് ട്രോഫിയും 5555 ഡോളറും സമ്മനമായി ലഭിച്ചു.

രാഹുല്‍ ജോസഫ് തോമസ്,നോബിള്‍ ബാബു,ഡിജോ സെബാസ്റ്റ്യന്‍,ജോയിസ് കുര്യന്‍ ജേക്കബ്,സ്റ്റീഫന്‍ തമ്പി,നവീന്‍ സജി,ആന്റണി ജേക്കബ്,ബ്ലെസി ഷിജോ എന്നിവര്‍ അടങ്ങിയ ടീമിന്റെ കോച്ച്,അജിമോന്‍ ഐസക്ക് അയിരുന്നു.വിജയികള്‍ക്ക് ജനെല്ലേ പൂലേ എം പി,സമ്മാന ദാനം നിര്‍വഹിച്ചു

തോമസ് ടി ഓണാട്ട്

Tags:    

Similar News