നീലൂര്‍ സെന്റ് ജോസഫ്‌സ് ഇഎച്ച്എംഎസ് പബ്ലിക് സ്‌കൂള്‍ പൂര്‍വാധ്യാപക വിദ്യാര്‍ത്ഥി സംഗമം നാളെ

Update: 2025-01-25 11:50 GMT

കോട്ടയം ജില്ലയില്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകള്‍ അധികം ഇല്ലാതിരുന്ന കാലത്ത് 1961-ല്‍ ജില്ലയില്‍ സ്ഥാപിതമായ നീലൂര്‍ സെന്റ് ജോസഫ്‌സ് ഇഎച്ച്എംഎസ് പബ്ലിക് സ്‌കൂള്‍ നിന്ന് വിവിധ വര്‍ഷങ്ങളില്‍ പഠിച്ചിറങ്ങിയ എല്ലാ പൂര്‍വ വിദ്യാര്‍ത്ഥികളും അധ്യാപകരും ഒത്തുചേരുന്ന മഹാസംഗമം 2025 ജനുവരി 26 ഞായറാഴ്ച നടക്കും. രാവിലെ 9:30 ന് ചാപ്പലില്‍ വി. കുര്‍ബാനയോടെ ആരംഭിച്ച് നീലൂര്‍ സെന്റ് ജോസഫ്സ് ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ആണ് പരിപാടി നടക്കുക.

ഈ മഹാസംഗമത്തില്‍, St. Joseph's EMHS Neeloor-ന്റെ പൈതൃകത്തോടൊപ്പം, ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന St. Joseph's Public സ്‌കൂള്‍ (CBSE) Alumini യും പങ്കുചേരും.

കാര്യപരിപാടികള്‍:

സ്‌കൂളില്‍ പഠിച്ച, അന്തരിച്ച അധ്യാപകരെയും വിദ്യാര്‍ത്ഥികളെയും അനുസ്മരണം, സ്‌കൂളില്‍ പഠിപ്പിച്ച അധ്യാപകരെ ആദരിക്കല്‍, 1964 മുതല്‍ തുടര്‍ന്നുള്ള ആദ്യ 3 വര്‍ഷത്തെ പൂര്‍വ്വ വിദ്യാര്‍ത്ഥികളെ ആദരിക്കല്‍ബാച്ച് മീറ്റുകള്‍: 1964 മുതല്‍ 2024 വരെ ഓരോ ബാച്ചിലെയും പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ ഒത്തുചേരല്‍ എന്നിവ ഉണ്ടായിരിക്കും.

വിവരങ്ങള്‍ക്ക്:

രാജീവ് - Ph 9947114623

മനോജ് - Ph 9747571759

ഷാജന്‍ - Ph 9447267051

സാവിയോ - Ph 97465 61987

Email : alumni.st.joseph.neeloor@gmail.com

Similar News