കാഴ്ച പരിമിതരായ സ്‌കൂള്‍ കുട്ടികളുടെ കായിക മത്സരങ്ങള്‍ക്ക് സാമ്പത്തിക പിന്തുണ നല്‍കി യു എസ് ടി
കാഴ്ച പരിമിതിയുള്ള സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ക്രിക്കറ്റ് അസോസിയേഷന്‍ ഫോര്‍ ദി ബ്ലൈന്‍ഡ് ഇന്‍ കേരള (സിഎബികെ) സംഘടിപ്പിച്ച ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെയും ഇന്‍ക്ലൂസീവ് സ്‌പോര്‍ട്‌സ് അത്ലറ്റിക്‌സ് മത്സരങ്ങളുടെയും സുഗമമായ നടത്തിപ്പിനായി പ്രമുഖ എ ഐ, ഡിജിറ്റല്‍ ട്രാന്‍സ്ഫോര്‍മേഷന്‍ സൊല്യൂഷന്‍സ് കമ്പനിയായ യു എസ് ടി സാമ്പത്തിക സഹായം നല്‍കി. കമ്പനിയുടെ കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി (സിഎസ്ആര്‍) വിഭാഗമാണ് ഈ സാമ്പത്തിക സഹായം കൈമാറിയത്.
ക്രിക്കറ്റ് അസോസിയേഷന്‍ ഫോര്‍ ദി ബ്ലൈന്‍ഡ് ഇന്‍ കേരളയുടെ ഈ കായിക സംരംഭങ്ങള്‍ക്കായി യു എസ് ടി 4 ലക്ഷത്തിലധികം രൂപയാണ് കൈമാറിയത്. കാഴ്ച പരിമിതരായ സ്‌കൂള്‍ കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള ക്രിക്കറ്റ് ടൂര്‍ണമെന്റും മള്‍ട്ടി-ഡിസിപ്ലിനറി സ്‌പോര്‍ട്‌സ് മത്സരങ്ങളും വിഴിഞ്ഞത്തുള്ള കോട്ടപ്പുറം സെന്റ് മേരീസ് എച്ച്എസ് സ്‌കൂളിലാണ് സി എ ബി കെ വിജയകരമായി സംഘടിപ്പിച്ചത്. സംസ്ഥാനത്തുടനീളമുള്ള 125 കാഴ്ച പരിമിതരായ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ മത്സരങ്ങളില്‍ പങ്കെടുത്തു.
സ്‌കൂള്‍ കുട്ടികളുടെ ശാരീരിക വികസനം, സാമൂഹിക ഇടപെടല്‍, കായിക വിനോദങ്ങളിലൂടെ കഴിവുകള്‍ തിരിച്ചറിയല്‍ എന്നിവയ്ക്കുള്ള ഒരു വേദിയായി ഈ മത്സരങ്ങള്‍ മാറുകയായിരുന്നു. ഈ സംരംഭങ്ങളെ പിന്തുണയ്ക്കുക വഴി, ഏവരെയും ഉള്‍ക്കൊള്ളുന്ന വികസനത്തിനും തുല്യ അവസരങ്ങള്‍ ഉറപ്പാക്കാനുമുള്ള യു എസ് ടിയുടെ പ്രതിബദ്ധത വീണ്ടും ഉറപ്പിക്കപ്പെട്ടു.
'കാഴ്ച പരിമിതരായ സ്‌കൂള്‍ വിദ്യാര്‍ത്ഥികലെ പങ്കെടുപ്പിച്ചു കൊണ്ട് ക്രിക്കറ്റ് അസോസിയേഷന്‍ ഫോര്‍ ദി ബ്ലൈന്‍ഡ് ഇന്‍ കേരള (സി എ ബി കെ) സംഘടിപ്പിച്ച ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെയും ഇന്‍ക്ലൂസീവ് സ്‌പോര്‍ട്‌സ് അത്ലറ്റിക്‌സ് മത്സരങ്ങളുടെയും നടത്തിപ്പിനായി സാമ്പത്തിക പിന്തുണ നല്‍കാന്‍ കഴിഞ്ഞു എന്നത് യു എസ് ടി യുടെ സി എസ് ആര്‍ വിഭാഗത്തിന് ഏറെ അഭിമാനം നല്‍കുന്നു. ഇത്തരം സംരംഭങ്ങളിലൂടെ ഏവരെയും ഉള്‍ക്കൊള്ളുന്ന വികസനത്തിനും തുല്യ അവസരങ്ങള്‍ ഉറപ്പാക്കാനുമുള്ള ശ്രമങ്ങള്‍ക്ക് ആക്കം കൂട്ടാന്‍ കഴിയുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്,'' യു എസ് ടി യുടെ ഇന്ത്യ സി എസ് ആര്‍ ലീഡ് വിനീത് മോഹനന്‍ പറഞ്ഞു.
തിരുവനന്തപുരത്ത് സംഘടിപ്പിച്ച സ്‌കൂള്‍ ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ഉദ്ഘാടന വേളയില്‍ വേള്‍ഡ് ബ്ലൈന്‍ഡ് ക്രിക്കറ്റ് കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ രജനീഷ് ഹെന്റി; അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡ് കോര്‍പ്പറേറ്റ് അഫയേഴ്സ് വിഭാഗം മേധാവി ഡോ. അനില്‍ ബാലകൃഷ്ണന്‍; വിഴിഞ്ഞം കോട്ടപ്പുറം സെന്റ് മേരീസ് എച്ച്എസ് സ്‌കൂള്‍ മാനേജര്‍ റവ. ഡോ. നിക്കോളാസ് താര്‍സിയസ്; വിഴിഞ്ഞം പോര്‍ട്ട് വാര്‍ഡ് കൗണ്‍സിലര്‍ പനിയഡിമ ജോണ്‍; വിഴിഞ്ഞം കോട്ടപ്പുറം സെന്റ് മേരീസ് എച്ച്എസ് സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സുനി ടി; അദാനി ഫൗണ്ടേഷന്‍ സി എസ് ആര്‍ മേധാവി സെബാസ്റ്റ്യന്‍ ബ്രിട്ടോ എ.ജി; യുഎസ് ടിയുടെ ഇന്ത്യ സിഎസ്ആര്‍ ലീഡ് വിനീത് മോഹനന്‍; യു എസ് ടി സിഎസ്ആര്‍ അംബാസഡര്‍ നന്ദ് സുന്ദരം; യു എസ് ടി പിആര്‍ ആന്‍ഡ് മാര്‍ക്കറ്റിംഗ് സീനിയര്‍ ലീഡ് റോഷ്നി ദാസ് കെ തുടങ്ങിയവര്‍ പങ്കെടുത്തു.
