തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഇന്റേണല്‍ മെഡിസിന്‍ വിഭാഗത്തിന് 16 ലക്ഷം രൂപയുടെ പോര്‍ട്ടബിള്‍ അള്‍ട്രാസൗണ്ട് മെഷീന്‍ സംഭാവന ചെയ്ത് യു എസ് ടി
തിരുവനന്തപുരം, 19 ഫെബ്രുവരി 2026: പ്രമുഖ എ.ഐ ഡിജിറ്റല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ സൊല്യൂഷന്‍സ് കമ്പനിയായ യു.എസ്.ടി., തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഇന്റേണല്‍ മെഡിസിന്‍ വിഭാഗത്തിന് 16 ലക്ഷം രൂപയില്‍ അധികം വിലവരുന്ന അള്‍ട്രാസൗണ്ട് സ്‌കാനിംഗ് മെഷീന്‍ സംഭാവനയായി നല്‍കി.
യു.എസ്.ടി.യുടെ കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി (സി എസ് ആര്‍) ടീമിന്റെ നേതൃത്വത്തിലാണ് അള്‍ട്രാസൗണ്ട് സ്‌കാനിംഗ് മെഷീന്‍ കൈമാറിയത്. അതിവേഗം രോഗനിര്‍ണയം നടത്താനും തുടര്‍ ചികിത്സ വൈകിപ്പിക്കാതെ രോഗികള്‍ക്ക് ആശ്വാസം ഉറപ്പാക്കാനും യു എസ് ടി സംഭാവന ചെയ്ത ഇ ക്യൂബ് ഐ7 ഹൈഎന്‍ഡ് പോര്‍ട്ടബിള്‍ കളര്‍ ഡോപ്ലര്‍ സംവിധാനത്തിലൂടെ സാധിക്കും.
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഇന്റേണല്‍ മെഡിസിന്‍ വിഭാഗം വിവിധ സാമൂഹ്യ-സാമ്പത്തിക പശ്ചാത്തലങ്ങളിലുള്ള രോഗികള്‍ക്ക് ചികിത്സ നല്‍കിവരുന്ന വിഭാഗമാണ്. യു.എസ്.ടി. കൈമാറിയ പോര്‍ട്ടബിള്‍ അള്‍ട്രാസൗണ്ട് മെഷീന്‍ ഗുരുതരാവസ്ഥയിലുള്ളവര്‍ക്കും കിടപ്പുരോഗികള്‍ക്കും അടിയന്തര സാഹചര്യങ്ങളില്‍ വളരെ സഹായകപ്രദമാണ്.
യു.എസ്.ടി. സംഭാവന ചെയ്ത ഇ ക്യൂബ് ഐ7 പ്രീമിയം ഹൈഎന്‍ഡ് മള്‍ട്ടിപര്‍പ്പസ് കളര്‍ ഡോപ്ലര്‍ ഇമേജിംഗ് സംവിധാനം ഉദര പരിശോധന, പ്രസവചികിത്സ, ഗൈനക്കോളജി, പെല്‍വിക് അള്‍ട്രാസൗണ്ട്, കാര്‍ഡിയോളജി, മസ്‌കുലോസ്‌കെലിട്ടല്‍, ട്രാന്‍സ്‌ക്രാനിയല്‍ ഡോപ്ലര്‍ സ്റ്റഡി, വാസ്‌കുലാര്‍, യൂറോളജി സ്റ്റഡീസ്, കുട്ടികളുടെ ചികിത്സ, നവജാത ശിശു ചികിത്സ, ഇക്കോകാര്‍ഡിയോഗ്രാഫി, അടിയന്തര ചികിത്സ, ട്രോമ കെയര്‍ തുടങ്ങി വിവിധ ചികിത്സാ മേഖലകളില്‍ ഉപയോഗിക്കാവുന്നതാണ്.
''യു.എസ്.ടി.യുടെ സി.എസ്.ആര്‍. പ്രവര്‍ത്തനങ്ങളിലൂടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഇന്റേണല്‍ മെഡിസിന്‍ വിഭാഗത്തില്‍ വേഗത്തിലുള്ള ആരോഗ്യ പരിചരണം ഉറപ്പാക്കുന്നതിന് വീണ്ടും ഒരു വിലപ്പെട്ട സംഭാവനയാണ് നല്‍കിയത്. ആവശ്യമായ സമയത്ത് പോര്‍ട്ടബിള്‍ അള്‍ട്രാസൗണ്ട് മെഷീന്‍ കൈമാറാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്,'' യു.എസ്.ടി. ചീഫ് വാല്യൂസ് ഓഫീസറും ഡെവലപ്‌മെന്റ് സെന്റര്‍ ഓപ്പറേഷന്‍സ് ആഗോള മേധാവിയുമായ സുനില്‍ ബാലകൃഷ്ണന്‍ പറഞ്ഞു.
സുനില്‍ ബാലകൃഷ്ണനൊപ്പം, യു.എസ്.ടി. ഇന്ത്യ - എ പി എ സി മേഖലകളിലെ സി.എസ്.ആര്‍. ലീഡ് വിനീത് മോഹന്‍, സി.എസ്.ആര്‍. അംബാസഡര്‍ നന്ദ് സുന്ദരം, പി.ആര്‍ ആന്‍ഡ് മാര്‍ക്കറ്റിംഗ് കേരള സീനിയര്‍ ലീഡ് രോഷ്നി ദാസ് കെ. എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
