അമ്മാന്തോട്ടം ദേവിക്ക് സഹസ്രകലശാഭിഷേകം നടത്തി

Update: 2025-05-14 12:52 GMT

വെങ്ങാനൂര്‍..ഭദ്രകാളിയും ദുര്‍ഗ്ഗാദേവിയും തുല്യ പ്രാധാന്യമായികുടികൊള്ളുന്ന വെങ്ങാനൂര്‍ അമ്മാന്തോട്ടം ദേവീക്ഷേത്രത്തിലെ പ്രതിഷ്ഠാവാര്‍ഷിക മഹോത്സവം വിപുലമായി ആചരിച്ചു.

മഹാഗണപതി ഹോമം, നാഗരൂട്ട്, ഗുരുതി എന്നിവ വിശേഷകര്‍മ്മങ്ങളായി നടത്തി. ദുര്‍ഗാദേവിക്കും ഭദ്രകാളിക്കും ദ്രവ്യകലശം, ലക്ഷാര്‍ച്ചന, സഹസ്രകലശാഭിഷേകം ഉപദേവന്മാര്‍ക്ക് വിശേഷാല്‍ കലശാഭിഷേക എന്നിവ യും ക്ഷേത്ര തന്ത്രി പുതുമന മഹേശ്വരന്‍ നമ്പൂതിരിയുടെമുഖ്യകാര്‍മികത്വത്തില്‍ വിവിധ ദിനങ്ങളിലായി നടത്തി..

Similar News