അമൃത ആശുപത്രിയും ബഹിരാകാശ വകുപ്പും സംയുക്തമായി അപസ്മാര ചികിത്സാ സഹായ പദ്ധതിക്ക് തുടക്കം കുറിച്ചു
കൊച്ചി : അപസ്മാര രോഗികള്‍ക്ക് സൗജന്യ ശസ്ത്രക്രിയ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ, ബഹിരാകാശ വകുപ്പിന് കീഴിലുള്ള ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡ് (NSIL), അമൃത ആശുപത്രി കൊച്ചിയുമായി ചേര്‍ന്ന് മറ്റൊരു പ്രധാന സാമൂഹ്യക്ഷേമ പദ്ധതിക്ക് തുടക്കം കുറിച്ചു. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന അപസ്മാര രോഗികള്‍ക്ക് സൗജന്യമായി ചികില്‍സയും ശസ്ത്രക്രിയയും ലഭ്യമാക്കുന്നതിനായി ബഹിരാകാശ വകുപ്പ് ഏകദേശം ഒരു കോടി രൂപയുടെ ഗ്രാന്റ് അമൃത ആശുപത്രിക്ക് അനുവദിച്ചിട്ടുണ്ട്.
അമൃത അഡ്വാന്‍സ്ഡ് സെന്റര്‍ ഫോര്‍ എപ്പിലെപ്‌സി, അമൃത ടെലിമെഡിസിന്‍ വിഭാഗവുമായി ചേര്‍ന്ന് ഇതിനോടകം തന്നെ ഏകദേശം 1300 രോഗികള്‍ക്ക് വിജയകരമായി അപസ്മാര ശസ്ത്രക്രിയകള്‍ നിര്‍വഹിച്ചിട്ടുണ്ടെന്ന് അധികൃതര്‍ അമൃത ആശുപത്രിയിലെ അഡ്വാന്‍സ്ഡ് സെന്റര്‍ ഫോര്‍ എപ്പിലെപ്‌സി വിഭാഗം മേധാവി ഡോ. സിബി ഗോപിനാഥ് അറിയിച്ചു.