അമൃതയില്‍ സ്‌ട്രോക് ദിനാചരണം സംഘടിപ്പിച്ചു

Update: 2024-11-01 10:41 GMT

കൊച്ചി: ലോക സ്ട്രോക് ദിനാചരണത്തിന്റെ ഭാഗമായി അമൃത ആശുപത്രിയില്‍ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിച്ചു. സ്‌ട്രോക്കിന്റെ വിവിധ ലക്ഷണങ്ങള്‍ കോര്‍ത്തിണക്കി മെഡിക്കല്‍ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ ഫ്‌ലാഷ് മോബ് സംഘടിപ്പിച്ചു. പൊതുജനങ്ങള്‍ക്കായി ബോധവത്കരണ പോസ്റ്റര്‍ പ്രദര്‍ശനവും നടന്നു. നഴ്സിംങ് വിദ്യാര്‍ഥികള്‍ സ്‌ട്രോക് അവബോധ ദൃശ്യാവിഷ്‌കാരം നടത്തി.

31 ന് രാവിലെ ആശുപത്രിയുടെ മുന്നില്‍ നിന്നാരംഭിച്ച സ്‌ട്രോക് ഡേ റണ്ണിന്റ ഫ്‌ലാഗ് ഓഫ് ലയണ്‍സ് ക്ലബ്ബ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ രാജന്‍ നമ്പൂതിരിയും, സ്‌ട്രോക് വിഭാഗം മേധാവി ഡോ.വിവേക് നമ്പ്യാരും ചേര്‍ന്ന് നിര്‍വഹിച്ചു. ഇടപ്പള്ളി കുന്നുംപുറം ജംഗ്ഷനിലേക്കും തിരിച്ച് ആശുപത്രിയിലേക്കും നടന്ന സ്‌ട്രോക് ഡേ റണ്ണില്‍ ഇരുന്നൂറോളം പേരാണ് പങ്കെടുത്തത്.

ഡോ. വിവേക് നമ്പ്യാര്‍ ബോധവല്‍ക്കരണ ക്ളാസുകള്‍ നടത്തി. ഉയര്‍ന്ന രക്തസമ്മര്‍ദ്ദമാണ് മസ്തിഷ്‌കാഘാതത്തിലേക്ക് നയിക്കുന്ന പ്രധാന ഘടകമെന്നും അതിനാല്‍ രക്തസമ്മര്‍ദ്ദം സന്തുലിതമായി നിലനിര്‍ത്താന്‍ ഉപ്പിന്റെ അമിത ഉപയോഗം നിയന്ത്രിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഹൃദ്രോഗികള്‍ക്കും ഹൃദയവാല്‍വിന് തകരാറുള്ളവര്‍ക്കും ഉയര്‍ന്ന സ്‌ട്രോക് സാധ്യതയുള്ളതിനാല്‍ അവര്‍ അനുബന്ധമായ പരിശോധനകള്‍ ചെയ്ത് പ്രത്യേക കരുതല്‍ സ്വീകരിക്കണമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News