അമൃത ആശുപത്രിയില്‍ ഷോള്‍ഡര്‍ സര്‍ജറി ശില്പശാല സംഘടിപ്പിച്ചു

Update: 2024-11-19 12:38 GMT

കൊച്ചി: അമൃത ആശുപത്രിയിലെ ഓര്‍ത്തോപീഡിക്‌സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിലാണ് ഏകദിന കഡാവറിക് ശില്പശാല നടത്തിയത്.

തോള്‍ സന്ധി മാറ്റിവയ്ക്കുന്നതിനുള്ള ശസ്ത്രക്രിയാ രീതിയായ റിവേഴ്‌സ് ഷോള്‍ഡര്‍ ആര്‍ത്രോ പ്ലാസ്റ്റിയിലും , തോള്‍ സന്ധിയിലെ തകരാറുകള്‍ പരിഹരിക്കുന്ന സബക്രോമിയല്‍ ബലൂണ്‍ സ്‌പേസര്‍ സര്‍ജറിയിലും ഇരുപതോളം ഓര്‍ത്തോപീഡിക് സര്‍ജന്‍മാര്‍ പ്രായോഗിക പരിശീലനം നേടി.

സീനിയര്‍ മെഡിക്കല്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഡോ. പ്രതാപന്‍ നായര്‍ ശില്‍പശാല ഉദ്ഘാടനം ചെയ്തു. ഡോ. താടി മോഹന്‍, ഡോ. പ്രിന്‍സ് ഷാനവാസ് ഖാന്‍, ഡോ. ബാലു സി ബാബു, കാര്‍ത്തിക് എന്നിവര്‍ ക്ളാസുകള്‍ക്ക് നേതൃത്വം നല്‍കി.

Similar News