ഫ്രറ്റേണിറ്റി മൂവ്‌മെന്റ് കോഴിക്കോട്ട് റാലിയും പൊതുസമ്മേളനവും ഞായറാഴ്ച

Update: 2026-01-08 14:33 GMT

കോഴിക്കോട്: 'വിദ്വേഷ നാവുകളോട് No, സാഹോദര്യ മുന്നേറ്റത്തോട് Yes' എന്ന തലക്കെട്ടില്‍ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന കമ്മിറ്റി നടത്തുന്ന സംഘടന ക്യാമ്പയിന്റെ ഭാഗമായി ജനു. 11 ഞായറാഴ്ച വൈകീട്ട് 4 മണിക്ക് കോഴിക്കോട്ട് റാലിയും പൊതുസമ്മേളനവും സംഘടിപ്പിക്കും. 4 മണിക്ക് വെള്ളയില്‍ നിന്ന് ആരംഭിക്കുന്ന പ്രകടനം കുറ്റിച്ചിറ ഓപ്പണ്‍ സ്‌പേസില്‍ സമാപിക്കും. തുടര്‍ന്ന് അവിടെ വെച്ച് പൊതുസമ്മേളനം നടക്കും.

പരിപാടിയുടെ വിജയത്തിനായി സ്വാഗത സംഘം രൂപവത്ക്കരിച്ചു.

ഭാരവാഹികള്‍:

ടി.കെ മാധവന്‍ (ചെയര്‍മാന്‍), മുസ്തഫ പാലാഴി, നദീറ അഹ്മദ്, സഈദ് ടി.കെ (വൈസ്. ചെയര്‍.), അമീന്‍ റിയാസ് (ജനറല്‍ കണ്‍വീനര്‍), ആയിഷ മന്ന (അസി. കണ്‍വീനര്‍), ഫയാസ് ഹബീബ്, രഞ്ജിത ജയരാജ് (പ്രതിനിധി), മുനീബ് എലങ്കമല്‍ (നഗരി), ബാസിത് താനൂര്‍ (റാലി), മിസ്ഹബ് ഷിബില്‍ (പ്രചരണം), ലബീബ് കായക്കൊടി (പ്രോഗ്രാം), മുഫീദ് കൊച്ചി (ഗസ്റ്റ്), കെ.എം.സാബിര്‍ അഹ്‌സന്‍ (മീഡിയ), ഇജാസ് ഇഖ്ബാല്‍ (സോഷ്യല്‍ മീഡിയ), മുജാഹിദ് മേപ്പയൂര്‍ (വളണ്ടിയര്‍). സാമൂഹിക-രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ സമ്മേളനത്തില്‍ പങ്കെടുക്കും.

Similar News