അമൃതയില്‍ ഹാര്‍ട്ട് കോണ്‍ക്ലേവ് സമാപിച്ചു

Update: 2024-12-10 13:10 GMT

കൊച്ചി: ഹൃദയത്തിന്റെ മാംസപേശികളെ ബാധിക്കുന്ന ജനിതക രോഗാവസ്ഥയായ ഹൈപ്പര്‍ട്രോഫിക് കാര്‍ഡിയോ മയോപ്പതിയുടെ ചികിത്സയില്‍ മികവ് ലക്ഷ്യമാക്കി അമൃത ആശുപത്രിയില്‍ സംഘടിപ്പിച്ച ഏട്ടാമത് അമൃത ഹാര്‍ട്ട് കോണ്‍ക്ലേവ് സമാപിച്ചു. ഡിസംബര്‍ 7ന് ആരംഭിച്ച ദ്വിദിന ശില്‍പശാലയില്‍ ഇരുന്നൂറോളം ദേശീയ -അന്തര്‍ദേശീയ ഹൃദ്രോഗ വിദഗ്ദ്ധര്‍ പങ്കെടുത്തു.

പാരമ്പര്യമായി രോഗസാധ്യതയുള്ളവര്‍ നേരത്തേ തന്നെ ജനിതക - സ്‌ക്രീനിംഗ് പരിശോധനകള്‍ക്ക് വിധേയരാകുന്നത് ചെറുപ്പക്കാരില്‍ ഈ രോഗത്താല്‍ പെട്ടെന്നുണ്ടാകുന്ന ഹൃദയാഘാതം ഒഴിവാക്കാന്‍ സഹായിക്കുമെന്ന് വിദഗ്ദ്ധര്‍ വിലയിരുത്തി. 500 മുതല്‍ 200 പേരില്‍ ഒരാള്‍ക്ക് കണ്ടുവരുന്ന ഹൃദയതകരാറായ ഹൈപ്പര്‍ട്രോഫിക് കാര്‍ഡിയോമയോപ്പതിക്ക് സമഗ്രചികിത്സ നല്‍കുന്ന തെക്കേ ഏഷ്യയിലെ ഒരേയൊരു ചികിത്സാകേന്ദ്രമാണ് കൊച്ചി അമൃത ആശുപത്രിയിലേത്.

അമേരിക്കയിലെ ക്ലീവ് ലാന്‍ഡ് ക്ലിനിക്കില്‍ നിന്നുള്ള പ്രശസ്ത ഹൃദ്രോഗ ചികിത്സാ വിദഗ്ധന്‍ ഡോ. നിക്കോളാസ് ജെറാള്‍ഡ് സ്മിദീര ശസ്ത്രക്രിയാ ശില്പശാലക്ക് നേതൃത്വം നല്‍കി.

ഡോ. ബാരി.ജെ. മറോണ്‍ , പ്രൊഫ. ലാക്കോപോ ഒലിവോട്ടൊ, ലിസ സല്‍ബെര്‍ഗ്, ഡോ. പ്രവീണ്‍ വര്‍മ്മ, ഡോ. രാജേഷ് തച്ചത്തൊടിയില്‍, ഡോ. ഹിഷാം അഹമ്മദ്, ഡോ. കിരണ്‍ ഗോപാല്‍, ഡോ .രാജേഷ് ജോസ് , ഡോ. രോഹിത് മിക്ക എന്നിവര്‍ പരിശീലന സെഷനുകള്‍ക്കും ചര്‍ച്ചകള്‍ക്കും നേതൃത്വം നല്‍കി.

Tags:    

Similar News