ക്ഷയരോഗ നിര്‍മാര്‍ജനത്തിന് നൂറു ദിന കര്‍മ്മപദ്ധതിയുമായി അമൃത ആശുപത്രി
കൊച്ചി: ക്ഷയരോഗത്തിനെതിരായ പോരാട്ടം ത്വരിതപ്പെടുത്താനുള്ള ദേശീയ ക്ഷയരോഗ നിര്‍മാര്‍ജന പരിപാടിയുടെ ഭാഗമായി കൊച്ചി അമൃത ആശുപത്രിയിലെ ക്ഷയരോഗ നിര്‍മ്മാര്‍ജന യൂണിറ്റ് സംഘടിപ്പിക്കുന്ന നൂറു ദിന ടിബി നിര്‍മാര്‍ജന ക്യാമ്പയിന്‍ എറണാകുളം ജില്ലാ ടിബി ഓഫീസര്‍ ഡോ. സുനിത വി.എം, അമൃത ആശുപത്രി അഡീഷണല്‍ മെഡിക്കല്‍ സൂപ്രണ്ട് ഡോ. ബീന കെ.വി എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.
ജില്ലാ ടിബി സെന്ററിന്റെയും നാഷണല്‍ യൂത്ത് മൂവ്‌മെന്റ് എഗൈന്‍സ്റ്റ് ട്യൂബര്‍കുലോസിസിന്റെയും (നൈമാറ്റ് ) സഹകരണത്തോടെയാണ് ക്യാമ്പയിന്‍ നടത്തുന്നത്.
ടിബി അതിജീവിതരുടെ സംഗമം, പാലിയേറ്റീവ് കേന്ദ്രങ്ങളിലും ഹൈ-റിസ്‌ക് വിഭാഗത്തിലുള്ളവര്‍ ക്കും ക്ഷയരോഗ സ്‌ക്രീനിങ്, ജില്ലാ ടിബി സെന്ററിന്റെ സഹകരണത്തോടെ ബോധവല്‍ക്കരണ ക്ലാസുകള്‍, മത്സരങ്ങള്‍ എന്നിവ കര്‍മ്മപദ്ധതിയില്‍ ഉള്‍പ്പെടുന്നു.
പ്രമേഹ രോഗികളില്‍ ക്ഷയരോഗം നേരത്തേ കണ്ടെത്താനുള്ള ഡയബറ്റിസ് - ടിബി ബൈഡയറക്ഷണല്‍ സ്‌ക്രീനിംഗ് വ്യാപകമാക്കാനുള്ള പദ്ധതിയുടെ സ്വിച്ച് ഓണ്‍
അമൃത ആശുപത്രി അഡീഷണല്‍ മെഡിക്കല്‍ സൂപ്രണ്ട് ഡോ. ബീന കെ.വി, ജനറല്‍ മെഡിസിന്‍ വിഭാഗം മേധാവി ഡോ. എം. ഗോപാലകൃഷ്ണ പിള്ള എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു.
ഇന്റര്‍നാഷണല്‍ യൂണിയന്‍ എഗൈന്‍സ്റ്റ് ട്യൂബെര്‍ക്കുലോസിസ് ആന്‍ഡ് ലംഗ് ഡിസീസ് എന്ന രാജ്യാന്താര സംഘടനയുടെ സാങ്കേതിക സഹകരണത്തോടെ ഈ പദ്ധതി ശ്വാസകോശരോഗവിഭാഗവും എന്‍ഡോക്രൈനോളജി വിഭാഗവും നിലവില്‍ നടത്തി വരുന്നു.
നൈമാറ്റ് ഇന്ത്യ പ്രസിഡന്റും നോഡല്‍ ഓഫീസറുമായ റെസ്പിറേറ്ററി മെഡിസിന്‍ വിഭാഗം പ്രൊഫസര്‍ ഡോ.അഖിലേഷ് കെ, റെസ്പിറേറ്ററി മെഡിസിന്‍ വിഭാഗം മേധാവി ഡോ. അസ്മിത മേത്ത, മൈക്രോബയോളജി വിഭാഗം മേധാവി ഡോ. വി അനില്‍കുമാര്‍, ഫാര്‍മക്കോളജി വിഭാഗം മേധാവി ഡോ. പ്രിന്‍സി പാലാട്ടി, ജനറല്‍ സര്‍ജറി വിഭാഗം പ്രൊഫസര്‍ ഡോ. ജോര്‍ജ് മാത്യൂസ് ജോണ്‍ എന്നിവരും മറ്റു വിഭാഗങ്ങളില്‍ നിന്നുള്ള പ്രതിനിധികളും ചടങ്ങില്‍ പങ്കെടുത്തു.