പക്ഷാഘാത മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

Update: 2025-03-27 11:03 GMT

കൊച്ചി : അമൃത ആശുപത്രി ടെലി മെഡിസിന്‍ വിഭാഗത്തിന്റെയും, അട്ടപ്പാടി സ്വാമി വിവേകാനന്ദ ഹോസ്പിറ്റലിന്റെയും, ടെലി മെഡിസിന്‍ സൊസൈറ്റി ഓഫ് ഇന്ത്യ കേരളാ ചാപ്റ്ററിന്റെയും സംയുക്താഭിമുഖ്യത്തില്‍ പക്ഷാഘാത മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.

അടിമാലി 200 ഏക്കര്‍ വിവേകാനന്ദ സെന്റര്‍ ഫോര്‍ സ്‌കില്‍ ആന്റ് എക്‌സലന്‍സ് കാവുമോളയില്‍ ബില്‍ഡിംഗില്‍ നടന്ന മെഡിക്കല്‍ ക്യാമ്പ് അമൃത ആശുപത്രി ന്യൂറോളജി വിഭാഗം മേധാവിയും അമൃത സ്‌കൂള്‍ ഓഫ് മെഡിസിന്‍ വൈസ് പ്രിന്‍സിപ്പലുമായ ഡോ. ആനന്ദ് കുമാര്‍ ഉദ്ഘാടനം ചെയ്തു. പക്ഷാഘാത വിഭാഗം മേധാവി ഡോ. വിവേക് നമ്പ്യാര്‍ പക്ഷാഘാതത്തെ കുറിച്ച് ക്ലാസ്സെടുത്തു.

ചടങ്ങില്‍ വിവേകാനന്ദ മെഡിക്കല്‍ മിഷന്‍ മെഡിക്കല്‍ ഓഫിസര്‍ ഡോ. നാരായണന്‍, അമൃത ആശുപത്രി ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ വിഭാഗം മേധാവി ഡോ. ദിനേശ് നായര്‍, വെറ്റിനറി വിഭാഗം പ്രൊഫസര്‍ ഡോ. കെ. പി. ശ്രീകുമാര്‍, ജനറല്‍ സര്‍ജറി വിഭാഗം പ്രൊഫസര്‍ ഡോ. സി. ശ്രീകുമാര്‍, അമൃത ടെലിമെഡിസിന്‍ കോഡിനേറ്റര്‍ രജീഷ്. എം. വി. എന്നിവര്‍ പ്രസംഗിച്ചു.

ചികിത്സാ സൗകര്യങ്ങള്‍ കുറവുള്ള മേഖലയിലെ രോഗികളുടെ ആരോഗ്യ സംരക്ഷണത്തിനായി ഇന്റെര്‍നെറ്റു വഴിയോ ഉപഗ്രഹ സാങ്കേതികവിദ്യയിലൂടെയോ വിദൂരത്തു ഉള്ള രോഗികളുമായി രോഗനിര്‍ണയവും ചികിത്സയും നല്‍കുന്ന ഒരു ആധുനീക സംവിധാനമാണ് ടെലിമെഡിസിന്‍.

Similar News

റാപ്പിഡോ ബൈക്ക് ടാക്‌സി സര്‍വീസിനെതിരെ പ്രതിഷേധം ശക്തം തിരുവനന്തപുരം :റാപിഡോ കേരളത്തില്‍ ബൈക്ക് ടാക്‌സി സര്‍വീസ് ആരംഭിച്ചതിനെ തുടര്‍ന്ന് ഓട്ടോ, ടാക്‌സി ഡ്രൈവര്‍ യൂണിയനുകള്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. നിലവിലുള്ള ഗതാഗത നിയമങ്ങള്‍ ലംഘിച്ചാണ് സര്‍വീസ് നടത്തുന്നതെന്നും ഇത് തങ്ങളുടെ ജീവിതോപാധിയെ ബാധിക്കുന്നതാണെന്നും യൂണിയനുകള്‍ ആരോപിക്കുന്നു. സംസ്ഥാനത്ത് സ്ത്രീകള്‍ക്ക് മാത്രമുള്ള ബൈക്ക് ടാക്‌സി സര്‍വീസ് അവതരിപ്പിച്ചതിന് പിന്നാലെ, നാഷണല്‍ ഓണ്‍ലൈന്‍ ഓട്ടോ ടാക്‌സി ഡ്രൈവേഴ്‌സ് യൂണിയന്‍ തിരുവനന്തപുരം നഗരത്തിലെ റാപ്പിഡോ ഓഫീസിന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചു. സര്‍വീസ് ഉടന്‍ നിര്‍ത്തിവെക്കണമെന്ന് യൂണിയന്‍ ആവശ്യപ്പെട്ടു. ഇത് തുടര്‍ന്നാല്‍ സംസ്ഥാനവ്യാപകമായി സമരം ശക്തമാക്കുമെന്ന് ഡ്രൈവര്‍ യൂണിയനുകള്‍ മുന്നറിയിപ്പ് നല്‍കി. നിലവിലെ നിയമപ്രകാരം ബൈക്ക് ടാക്‌സി സര്‍വീസ് അനുവദനീയമല്ലെന്നും സ്വകാര്യ (വൈറ്റ് പ്ലേറ്റ്) ബൈക്കുകള്‍ വാണിജ്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. ''ഓട്ടോയും ടാക്‌സിയും കര്‍ശനമായ നിയമങ്ങള്‍ പാലിച്ചാണ് പ്രവര്‍ത്തിക്കുന്നത്. അതേസമയം സ്വകാര്യ ബൈക്കുകള്‍ക്ക് അതേ സൗകര്യം നല്‍കുന്നത് അന്യായമായ മത്സരം സൃഷ്ടിക്കുന്നു,'' യൂണിയന്‍ പ്രതിനിധികള്‍ പറഞ്ഞു. അതേസമയം, കേരള സ്റ്റേറ്റ് ഗിഗ് ആന്‍ഡ് പ്ലാറ്റഫോം വര്‍ക്കേഴ്‌സ് യൂണിയന്‍ഗതാഗത കമ്മീഷണറെ സമീപിച്ച് സ്വകാര്യ ബൈക്കുകള്‍ വാണിജ്യ യാത്രാസേവനങ്ങള്‍ക്ക് അനുവദിക്കില്ലെന്നുറപ്പ് തേടി. സംസ്ഥാനത്ത് ആപ്പ് അധിഷ്ഠിത ഗതാഗത സേവനങ്ങളുടെ നിയന്ത്രണം സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് ഇത് വീണ്ടും ചൂടേകിയിരിക്കുകയാണ്.