സില്‍വര്‍ ജൂബിലി നിറവില്‍ അമൃത ആശുപത്രിയിലെ ന്യൂക്ലിയര്‍ മെഡിസിന്‍ വിഭാഗം

Update: 2025-05-10 14:03 GMT

കൊച്ചി: അമൃത ആശുപത്രിയിലെ ന്യൂക്ലിയര്‍ മെഡിസിന്‍ വിഭാഗത്തിന്റെ സില്‍വര്‍ ജൂബിലി ആഘോഷത്തിന് തുടക്കമായി. ഇതോടനുബന്ധിച്ച് അമൃത സെന്റ്റിനല്‍ 2025 എന്ന പേരില്‍ രണ്ട് ദിവസം നീണ്ടു നില്‍ക്കുന്ന സമ്മേളനവും ആരംഭിച്ചു.

അമൃത ഹോസ്പിറ്റല്‍സ് ഗ്രൂപ്പ് മെഡിക്കല്‍ ഡയറക്ടര്‍ ഡോ. പ്രേം നായര്‍ മുഖ്യാതിഥിയായ ചടങ്ങില്‍ അമൃത ആശുപത്രി സീനിയര്‍ മെഡിക്കല്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഡോ. അജോയ് മേനോന്‍, മെഡിക്കല്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഡോ. പ്രതാപന്‍ നായര്‍, ന്യൂക്ലിയര്‍ മെഡിസിന്‍ ഹെഡ് ഓഫ് ഡിപ്പാര്‍ട്ട്‌മെന്റ് ഡോ. ഷണ്‍മുഖ സുന്ദരം, ന്യൂക്ലിയര്‍ മെഡിസിന്‍ വിഭാഗം ക്ലിനിക്കല്‍ പ്രൊഫസര്‍ ഡോ. പദ്മ സുബ്രമണ്യ0 തുടങ്ങിയവര്‍ പ്രസംഗിച്ചു.

അമൃത ആശുപത്രിയിലെ ഹെഡ് ആന്‍ഡ് നെക്ക് സര്‍ജറി, ബ്രെസ്‌റ് ആന്‍ഡ് ഗൈനക് ഓങ്കോളജി, എന്‍ഡോക്രൈന്‍ സര്‍ജറി എന്നീ വകുപ്പുകള്‍ക്കൊപ്പം ചേര്‍ന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്.

സെന്റിനല്‍ ലിംഫ് നോഡ് ഇമേജിംഗിന്റെയും ബയോപ്‌സിയുടെയും ശാസ്ത്രീയ തത്വങ്ങളും ആധുനിക വൈദ്യശാസ്ത്രത്തിലെ അതിന്റെ പ്രാധാന്യവും കേന്ദ്രീകരിച്ച് നടക്കുന്ന സമ്മേളനത്തില്‍ വിവിധ വിഷയങ്ങളെ കുറിച്ച് വിദഗ്ധര്‍ ക്ലാസ് എടുക്കും. സമ്മേളനം ഇന്ന് (ശനിയാഴ്ച) സമാപിക്കും.

Similar News