പ്രൊഫ. എം.പി മന്മഥന്‍ സ്മാരക മാധ്യമ പുരസ്‌കാരം: അപേക്ഷ ക്ഷണിച്ചു

Update: 2025-04-04 14:19 GMT

കൊച്ചി: വിശ്വസംവാദ കേന്ദ്രം ഏര്‍പ്പെടുത്തുന്ന പ്രൊഫ.എം.പി. മന്മഥന്‍ മാധ്യമ പുരസ്‌കാരത്തിന് അപേക്ഷകള്‍ ക്ഷണിച്ചു. ലഹരി ഉയര്‍ത്തുന്ന പ്രശ്‌നങ്ങളും പരിഹാരങ്ങളും സംബന്ധിച്ച റിപ്പോര്‍ട്ടുകളും ഫീച്ചറുകളുമാണ് അവാര്‍ഡിന് പരിഗണിക്കുന്നത്. 15,000 രൂപയും ശില്പവും അടങ്ങുന്നതാണ് അവാര്‍ഡ്.

എറണാകുളം ജില്ലയില്‍ നിന്നുള്ള അച്ചടി, ദൃശ്യമാധ്യമപ്രവര്‍ത്തകര്‍ക്ക് അപേക്ഷിക്കാം, രണ്ടു വിഭാഗത്തിനും വെവ്വേറെ അവാര്‍ഡുകള്‍ ഉണ്ടായിരിക്കും. 2024 മെയ് മുതല്‍ 2025 ഏപ്രില്‍ വരെയുള്ള കാലയളവില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട്/ഫീച്ചര്‍ എന്നിവയുടെ രണ്ട് പകര്‍പ്പുകള്‍ ഏപ്രില്‍ 20ന് ഉള്ളില്‍ താഴെപ്പറയുന്ന ഇ മെയില്‍/ വിലാസത്തില്‍ ലഭ്യമാക്കണം.

വിലാസം: സെക്രട്ടറി, വിശ്വസംവാദകേന്ദ്രം, മൂന്നാംനില, ലക്ഷ്മിബായ് ടവര്‍, ടി.ഡി. റോഡ്, എറണാകുളം- 682035

ഫോണ്‍: 8075358759

ഇ മെയില്‍: keralavsk@gmail.com

Similar News