ബാങ്കേഴ്സ് ക്ലബ്ബ് കൊച്ചിയില്‍ ് ക്രിക്കറ്റ് ടൂര്‍ണമെന്റും കുടുംബ സംഗമവും സംഘടിപ്പിച്ചു
ബാങ്കേഴ്സ് ക്ലബ്ബ് കൊച്ചിയില്‍ ഓള്‍ കേരള ഇന്റര്‍ ബാങ്ക് ക്രിക്കറ്റ് ടൂര്‍ണമെന്റ് 'ബാങ്കേഴ്സ് ബാഷ് കപ്പ്' കൊച്ചിയില്‍ സംഘടിപ്പിച്ചു. ബാങ്കേഴ്സ് ക്ലബ് കൊച്ചി പ്രസിഡന്റ് ശ്രീ ബിജു പുന്നച്ചാലില്‍, ജോയിന്റ് സെക്രട്ടറി ശ്രീകുമാര്‍ എ എന്നിവര്‍ ചേര്‍ന്ന് ടൂര്‍ണമെന്റ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
സൗത്ത് ഇന്ത്യന്‍ ബാങ്ക്, എസ്ബിഐ, ബാങ്ക് ഓഫ് ബറോഡ, യൂണിയന്‍ ബാങ്ക്, ഫെഡറല്‍ ബാങ്ക്, കേരള ഗ്രാമീണ് ബാങ്ക്, ഇസാഫ് ബാങ്ക്, ഐഡിബിഐ ബാങ്ക്, യെസ് ബാങ്ക് തുടങ്ങി 10 പ്രമുഖ ബാങ്കുകള്‍ ടൂര്‍ണമെന്റില്‍ പങ്കെടുത്തു. വിജയികളുടെ ട്രോഫി സൗത്ത് ഇന്ത്യന്‍ ബാങ്ക് ടീം കരസ്ഥമാക്കി. വിജയികള്‍ക്കുള്ള ട്രോഫിയും അവാര്‍ഡുകളും ബാങ്കേഴ്സ് ക്ലബ്ബ് കൊച്ചി വൈസ് പ്രസിഡന്റ് വിജിത്ത് എസ് കൈമാറി.
ക്രിസ്മസ്-പുതുവത്സരം 2025 ആഘോഷങ്ങളുടെ ഭാഗമായി ബാങ്കേഴ്സ് ക്ലബ്ബ് കൊച്ചി അംഗങ്ങളുടെ കുടുംബസംഗമം സംഘടിപ്പിച്ചു. സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ഇന്റേണല്‍ ഓംബുഡ്സ്മാനും മോട്ടിവേഷണല്‍ സ്പീക്കറുമായ ശ്രീ ബാബു കെ എ പരിപാടിയുടെ മുഖ്യാതിഥിയായിരുന്നു, അദ്ദേഹം കോര്‍പ്പറേറ്റ് ലോകത്തെ 'വര്‍ക്ക് ലൈഫ് ബാലന്‍സ്' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി.
ചടങ്ങില്‍ പ്രമുഖ ചലച്ചിത്രകാരനും ദേശീയ അവാര്‍ഡ് ജേതാവുമായശരണ്‍ വേണുഗോപാല്‍ പങ്കെടുത്തു. പ്രശസ്ത മെന്റലിസ്റ്റ് ജയസൂര്യ ബാലചന്ദ്രന്റെ പ്രകടനവും ഉണ്ടായിരുന്നു. ബാങ്കേഴ്സ് ക്ലബ്ബ് കൊച്ചി പ്രസിഡന്റ് ബിജു പുന്നച്ചാലില്‍, സെക്രട്ടറി ലക്ഷ്മി സി ദേവി, ട്രഷറര്‍ രാജേഷ് മൂത്തേടന്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.