ബാങ്കേഴ്സ് ക്ലബ്ബ് കുടുംബ സംഗമം നടത്തി
By : സ്വന്തം ലേഖകൻ
Update: 2025-09-24 11:00 GMT
തൃശൂര്‍: ജില്ലയിലെ ബാങ്ക് ഉദ്യോഗസ്ഥരുടെ കൂട്ടായ്മയായ ബാങ്കേഴ്സ് ക്ലബ്ബ് 'ആരവം2025' കുടുംബ സംഗമം നടത്തി. ഹോട്ടല്‍ പേള്‍ റീജന്‍സിയില്‍ നടന്ന സംഗമം ചേംബര്‍ ഓഫ് കോമേഴ്സ് പ്രസിഡന്റും മഞ്ഞിലാസ് ഫുഡ്സ് ഡയറക്ടറുമായ സജീവ് മഞ്ഞില ഉദ്ഘാടനം ചെയ്തു. പിന്നണി ഗായിക മിഥു വിന്‍സെന്റിന്റെ ഗാനസന്ധ്യ അരങ്ങേറി. ബാങ്കേഴ്സ് ക്ലബ്ബ് പ്രസിഡന്റ് എസ് എസ് നാരായണന്, ജനറല്‍ സെക്രട്ടറി ജസ്റ്റിന് ജോസ്, ട്രഷറര്‍ ലിനെറ്റ്, ജനറല്‍ കണ്‍വീനര്‍ വത്സന് പോള്‍ എന്നിവര്‍ സംസാരിച്ചു.