ലഹരിക്കെതിരെ സമൂഹം ജാഗ്രതപാലിക്കണം: ബിജി ജോജോ

Update: 2025-02-19 14:16 GMT

പാലാ: ലഹരിക്കെതിരെ സമൂഹം ജാഗ്രതപാലിക്കണമെന്ന് പാലാ നഗരസഭ ആക്ടിംഗ് ചെയര്‍പേഴ്‌സണ്‍ ബിജി ജോജോ പറഞ്ഞു. സംസ്ഥാന എക്‌സൈസ് വകുപ്പ്, പാലാ മുനിസിപ്പല്‍ ലൈബ്രറി എന്നിവയുടെ ആഭിമുഖ്യത്തില്‍ സ്‌കൂള്‍-കോളജ് വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച ലഹരി വിരുദ്ധ സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍.

പാലാ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ രാഗേഷ് ബി ചിറയത്ത് അധ്യക്ഷത വഹിച്ചു. നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബൈജു കൊല്ലംപറമ്പില്‍, ആശ മരിയ പോള്‍, എബി ജെ ജോസ്, സിസിലി പി, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ ഫിലിപ്പ് തോമസ്, ദിനേഷ് ബി എന്നിവര്‍ പ്രസംഗിച്ചു. സമൂഹത്തില്‍ വര്‍ദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിന്റെ പ്രത്യാഘാതങ്ങള്‍ എന്ന വിഷയത്തെ ഡോ ശ്രീജിത്ത് കെ കെ, ഫിലിപ്പ് തോമസ് എന്നിവര്‍ ബോധവല്‍ക്കരണ ക്ലാസ്സുകള്‍ എടുത്തു.

Similar News