ബസ് ആന്‍ഡ് കാര്‍ ഓപ്പറേറ്റേഴ്സ്കോ ണ്‍ഫെഡറേഷന് പുതിയ നേതൃത്വം
ബെംഗളൂരു, 9 ഡിസംബര്‍ 2024: രാജ്യത്തുടനീളമുള്ള പാസഞ്ചര്‍ ട്രാന്‍സ്പോര്‍ട്ട് ഓപ്പറേറ്റര്‍മാരെ പ്രതിനിധീകരിക്കുന്ന പരമോന്നത സംഘടനയായ ബസ് ആന്‍ഡ് കാര്‍ ഓപ്പറേറ്റേഴ്സ് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യ (ബിഒസിഐ) അടുത്ത മൂന്ന് വര്‍ഷത്തെ കാലാവധിക്കുള്ള പുതിയ ദേശീയ സമിതിയെ പ്രഖ്യാപിച്ചു. പ്രസന്ന പട്വര്‍ദ്ധനാണ് ദേശീയ പ്രസിഡന്റ്. എ.അഫ്‌സല്‍ (ദേശീയ വൈസ് പ്രസിഡന്റ്), ധര്‍മ്മരാജ് ഡി.ആര്‍., (ജനറല്‍ സെക്രട്‌റി); ഹര്‍ഷ് കൊട്ടക്, (ട്രഷറര്‍); ബാബു പണിക്കര്‍ (അഡീഷണല്‍ സെക്രട്ടറി) എന്നിവരാണ് മറ്റു ഭാരവാഹികള്‍.
ദേശീയ പ്രസിഡന്റ് സ്ഥാനം നിലനിര്‍ത്തിയ പ്രസന്ന പട്വര്‍ദ്ധന്‍ പറഞ്ഞു, ''ബിഒസിഐയുടെ ദേശീയ പ്രസിഡന്റായി തുടരുന്നതില്‍ അഭിമാനമുണ്ട്. പാസഞ്ചര്‍ ട്രാന്‍സ്‌പോര്‍ട്ട് വ്യവസായം ഒരു പരിവര്‍ത്തന ഘട്ടത്തിലാണ്, വികസിച്ചുകൊണ്ടിരിക്കുന്ന മൊബിലിറ്റി ആവശ്യങ്ങളുമായി പൊരുത്തപ്പെടാന്‍ യോജിച്ച ശ്രമങ്ങള്‍ ആവശ്യമാണ്. അവസാന മൈല്‍ കണക്റ്റിവിറ്റി വര്‍ദ്ധിപ്പിച്ച്, പൊതുഗതാഗതം എല്ലാവര്‍ക്കുമായി കൂടുതല്‍ ആക്സസ് ചെയ്യാവുന്നതും തടസ്സമില്ലാത്തതും കാര്യക്ഷമവുമാണെന്ന് ഉറപ്പാക്കിക്കൊണ്ട് ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിന് ബിഒസിഐ പ്രതിജ്ഞാബദ്ധമാണ്.
2025-ലേക്ക് ഒരുങ്ങുമ്പോള്‍, കൂട്ടായ ശ്രമങ്ങളിലൂടെ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനും പ്രവര്‍ത്തന കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും ഓപ്പറേറ്റര്‍മാരെയും യാത്രക്കാരെയും ശാക്തീകരിക്കുന്ന ഒരു സുസ്ഥിര റോഡ്മാപ്പ് സൃഷ്ടിക്കുന്നതിനും ബിഒസിഐ ലക്ഷ്യമിടുന്നു,' പട്വര്‍ധന്‍ കൂട്ടിച്ചേര്‍ത്തു.