എസ് പി മെഡിഫോര്‍ട്ടിലെ കാന്‍സര്‍ വിഭാഗം ഡോക്ടറന്മാര്‍ ചേര്‍ന്നെഴുതിയ 'സ്തനാര്‍ബുദം അറിയേണ്ടതെല്ലാം' എന്ന പുസ്തക പ്രകാശനം നടി മല്ലികാ സുകുമാരന്‍ നിര്‍വഹിച്ചു

Update: 2024-10-21 12:37 GMT

തിരുവനന്തപുരം: സ്തനാര്‍ബുദ രോഗം പ്രാരംഭഘട്ടത്തിലെ കണ്ടു പിടിച്ചാല്‍ ഭേദമാക്കാവുന്ന തരത്തില്‍ നമ്മുടെ ആരോഗ്യ മേഖല വളര്‍ന്നിട്ടുണ്ട്. മികച്ച ആശുപത്രി സൗകര്യങ്ങളും വിദഗ്ധരായ ഡോക്ടറന്മാരുടെ സേവനവുമൊക്ക ഉണ്ടെങ്കിലും പ്രാരംഭഘട്ടത്തിലെ രോഗം കണ്ടെത്തുന്നതിനും വൈദ്യപരിശോധന നടത്തുന്നതിനും സ്ത്രീകള്‍ വൈമുഖ്യം കാട്ടുന്ന പ്രവണത ഒഴിവാക്കണമെന്ന് നടി മല്ലിക സുകുമാരന്‍ അഭിപ്രായപ്പെട്ടു. സ്തനാര്‍ബുദ അവബോധത്തിന്റെ ഭാഗമായി ഇഞ്ചക്കലില്‍ പുതിയതായി ആരംഭിച്ച എസ് പി മെഡിഫോര്‍ട്ടിലെ കാന്‍സര്‍ വിഭാഗം ഡോക്ടറന്മാര്‍ ചേര്‍ന്നെഴുതിയ 'സ്തനാര്‍ബുദം അറിയേണ്ടതെല്ലാം' എന്ന പുസ്തകത്തിന്റെ പ്രകാശനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അവര്‍.

ഇന്ത്യയില്‍ സ്തനാര്‍ബുദ രോഗികളുടെ എണ്ണത്തില്‍ കേരളം മുന്നിലാണ്. സ്ത്രീകള്‍ക്ക് ഉണ്ടാകുന്ന ക്യാന്‍സറുകളില്‍ ഏറ്റവും കൂടുതല്‍ സ്തനാര്‍ബുദമാണ്. ഈ രോഗത്തെക്കുറിച്ചു കൂടുതല്‍ അവബോധം ഉണ്ടാക്കുന്നതിനും രോഗത്തെക്കുറിച്ചുള്ള ഡാറ്റബേസ് ഉണ്ടാക്കുന്നതിനും സര്‍ക്കാരും സ്വകാര്യ ആശുപത്രികളും ചേര്‍ന്ന് ശ്രമിക്കണമെന്നും അവര്‍ പറഞ്ഞു.

ഡോക്ടറന്മാരായ ഡോ. കെ ചന്ദ്രമോഹന്‍. ഡോ ബോബന്‍ തോമസ്, ഡോ. അജയ് ശ്രീധര്‍, ഡോ. ടീന നെല്‍സണ്‍ എന്നിവര്‍ ചേര്‍ന്നാണ് 'സ്തനാര്‍ബുദം അറിയേണ്ടതെല്ലാം' എന്ന പുസ്തകത്തിന്റെ രചന നിര്‍വഹിച്ചിട്ടുള്ളത്.

ഏറെ ആശങ്കപ്പെടുത്തുന്നതാണ് സ്തനാര്‍ബുദരോഗികളുടെ എണ്ണത്തിലെ വര്‍ദ്ധനവ്. പൊതുജനങ്ങള്‍ക്കിടയില്‍ കൂടുതല്‍ അവബോധം നല്‍കുന്നതിനുള്ള എല്ലാ ശ്രമവും എസ് പി മെഡിഫോര്‍ട്ട് ചെയ്യുമെന്ന് ചെയര്‍മാന്‍ എസ് പി അശോകന്‍ പറഞ്ഞു. ഏറ്റവും മികച്ച സൗകര്യങ്ങളും വിദഗ്ദ്ധരായ ഡോക്ടര്‍ന്മാരുടെ സേവനവും ഉറപ്പാക്കി കൊണ്ട് കേരളത്തിലെ മികച്ച ഒണ്‍കോളജി ഡിപ്പാര്‍ട്‌മെന്റാണ് എസ് പി മെഡിഫോര്‍ട്ടില്‍ സജ്ജീകരിച്ചിരിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ക്യാന്‍സര്‍ വന്നാല്‍ പിന്നെ ഒരു തിരിച്ചുവരവ് ഇല്ല എന്ന് ധരിക്കാതെ. ആരംഭത്തിലെ രോഗത്തെ കണ്ടെത്തി അതിനെതിരെ പോരാടാനുള്ള ഇച്ഛാശക്തിയാണ് വേണ്ടതെന്ന് ജോയിന്റ് ചെയര്‍മാന്‍ എസ് പി സുബ്രമണ്യന്‍ പറഞ്ഞു. എസ് പി മെഡിഫോര്‍ട്ടില്‍ ആദ്യമായി ആരംഭിച്ച ഡിപ്പാര്‍ട്‌മെന്റ് കൂടിയാണ് ഓണ്‍കോളജി വിഭാഗം. രണ്ടാം ഘട്ട വികസനത്തിന്റെ ഭാഗമായി അത്യാധുനിക ഉപകരണങ്ങളും സൗകര്യങ്ങളും വികസിപ്പിക്കുന്നതിനാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

എസ് പി മെഡിഫോര്‍ട്ട് എക്‌സിക്യൂട്ടീവ് ഡയറക്ടരന്മാരായ ഡോ. ആദിത്യ, അദ്വൈത് എ ബാല, ഓണ്‍കോളജി വിഭാഗം ഡോക്ടറന്മാരായ ഡോ. കെ ചന്ദ്രമോഹന്‍. ഡോ ബോബന്‍ തോമസ്, ഡോ. അജയ് ശ്രീധര്‍, ഡോ. ടീന നെല്‍സണ്‍ എന്നിവരും ചടങ്ങില്‍ സംസാരിച്ചു. പൊതുജനങ്ങള്‍, മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവരും ചടങ്ങില്‍ സംബന്ധിച്ചു..

സ്തനാര്‍ബുദക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി എസ് പി മെഡിഫോര്‍ട്ട് ഹോസ്പിറ്റലില്‍ ഒക്ടോബര്‍ 1 മുതല്‍ 31 വരെ സൗജന്യ സ്തനാര്‍ബുദ നിര്‍ണയ ക്യാമ്പ് ആരംഭിച്ചു. വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഈ ക്യാമ്പില്‍ സൗജന്യമായി രജിസ്റ്റര്‍ ചെയ്യാന്‍ കഴിയും. ഒപ്പം തന്നെ, അര്‍ബുദത്തെ അതിജീവിച്ചവരുടെ എസ് പി മെഡിഫോര്‍ട്ട് കൂട്ടായ്മയായ 'ക്യാന്‍സര്‍ വാരിയേഴ്സ്' ഫലപ്രദമായി രോഗികള്‍ക്കിടയില്‍ അര്‍ബുദരോഗത്തെക്കുറിച്ചു അവബോധവും പ്രചാരണവും നടത്തി വരുന്നു.

Tags:    

Similar News