കാരന്തൂര്‍: കാരന്തൂരിലെ മര്‍കസ് യുനാനി ഹോസ്പിറ്റലില്‍ സ്പെഷ്യല്‍ ഹിജാമ ക്യാമ്പിന് തുടക്കമായി. ക്യാമ്പ് ഈ മാസം 20 വരെ തുടരും. ജീവിതശൈലി രോഗങ്ങളുടെ ശമനത്തിനും രോഗപ്രതിരോധ ശേഷി വര്‍ധനവിനും സഹായകമാകുന്ന യുനാനി ചികിത്സാ രീതിയായ ഹിജാമ ഗവ. അംഗീകൃത ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തിലാണ് മര്‍കസ് യുനാനിയില്‍ ചെയ്യുന്നത്.
ഉറക്കക്കുറവും മാനസിക സമ്മര്‍ദ്ദവും അകറ്റുന്നതിന് ഫലപ്രദമായ മാര്‍ഗമായ ഹിജാമ, ക്യാമ്പ് വേളയില്‍ പ്രത്യേക കിഴിവോടെയാണ് നിര്‍വഹിക്കുന്നത്. ബുക്കിങ്ങിനും കൂടുതല്‍ വിവരങ്ങള്‍ക്കും 9562213535 എന്ന നമ്പറില്‍ വിളിക്കാം.