സൗജന്യ പീഡിയാട്രിക്ക് ഡെവലപ്‌മെന്റല്‍ ഇവാലുവേഷന്‍ ക്യാമ്പ് 31 ന്

Update: 2025-10-25 11:15 GMT

പാലാ: മരിയന്‍ മെഡിക്കല്‍ സെന്റര്‍ പീഡിയാട്രിക്ക് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ 31ന് വെള്ളിയാഴ്ച കുട്ടികള്‍ക്കുള്ള (രണ്ട് വയസ്സില്‍ താഴെ) സൗജന്യ ഗ്രോത്ത് ആന്‍ഡ് ഡെവലപ്മെന്റ് ഇവാലുവേഷന്‍ ക്യാമ്പ് നടത്തും.

ക്യാമ്പില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്ക് ഗ്രോത്ത് ആന്‍ഡ് ഡെവലപ്മെന്റ് ഇവാലുവേഷന്‍, ജനറല്‍ ചെക്കപ്പ്, ഏര്‍ളി സ്റ്റുമിലേഷന്‍ ആന്‍ഡ് ഡെവലപ്മെന്റല്‍ തെറാപ്പി, ഹിയറിങ് ഇവാലുവേഷന്‍, ഫീഡിങ്ങ് അസസ്സ്മെന്റ്‌റ് മുതലായ സേവനങ്ങള്‍ ലഭ്യമാക്കും. ഡോ. ഉദയാ ഇമ്മാനുവേല്‍ ക്യാമ്പിന് നേതൃത്വം നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിംഗിനുമായി 8547525523 എന്ന നമ്പരില്‍ ബന്ധപ്പെടണമെന്ന് സംഘാടകര്‍ അറിയിച്ചു.

Similar News