രാജ്യത്ത് തിരഞ്ഞെടുപ്പ് കമ്മീഷന്‍ രൂപീകരിക്കപ്പെട്ടതിന്റെ 75-ാം വര്‍ഷവും, 15-ാമത് ദേശീയ സമ്മതിദായക ദിനവും ചെമ്പുക്കാവ് ഹോളി ഫാമിലി സി.ജി.എച്ച്.എസ്.എസില്‍ നെഹ്‌റു യുവകേന്ദ്രയുടെയും, കരുണം ഫൗണ്ടേഷന്റെയും, എന്‍.എസ്.എസിന്റെയും സംയുക്താഭിമുഖ്യത്തില്‍ സമ്മതിദായക ദിന പ്രതിജ്ഞ പുതുക്കിയും, വോട്ട് ചെയ്യുന്നതിനോളം മഹത്തരം മറ്റൊന്നുമില്ല, ഞാന്‍ ഉറപ്പായും വോട്ട് ചെയ്യും എന്ന സന്ദേശം പൊതുജനങ്ങള്‍ക്ക് കൈമാറിയും ദേശീയ സമ്മതിദായക ദിനം ആഘോഷിച്ചു.
ജനപ്രതിനിധിയും, മികച്ച അദ്ധ്യാപികയ്ക്കുള്ള ദേശീയ അവാര്‍ഡ് ഏറ്റുവാങ്ങിയ ലീല വര്‍ഗ്ഗീസ് ഉദ്ഘാടനം നിര്‍വഹിച്ചു. ഡിവിഷന്‍ കൗണ്‍സിലര്‍ റെജി ജോയ് അദ്ധ്യക്ഷത വഹിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ പാവന റോസ്, കരുണം ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ജെന്‍സന്‍ ജോസ് കാക്കശ്ശേരി, ഏന്‍സന്‍ ആന്റണി, ശശി നെട്ടിശ്ശേരി, ബിജു ചിറയത്ത്, എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍ സെസി ജോണ്‍, പഞ്ചമി പ്രേം, അന്ന ഡോറ എന്നിവര്‍ പ്രസംഗിച്ചു.