കിറ്റ്‌സ് ഡയറക്ടര്‍ ഡോ ദിലീപിന് ദേശീയ അംഗീകാരം; ലഭിച്ചത് ട്രാവല്‍ ആന്റ് ടൂറിസം ഇ്ന്ത്യ ഇയര്‍ അവാര്‍ഡ്

Update: 2025-01-22 10:43 GMT

കിറ്റ്‌സ് ഡയറക്ട്ടര്‍ ഡോ ദിലീപ് എം ആറിന് ദേശീയ അംഗീകാരം. ആകാദമിക് ഇന്‍സൈറ്റ് മാഗസിന്‍ ബാംഗ്ലൂര്‍ Marriott ഹോട്ടലില്‍ വച്ച് സംഘടിപ്പിച്ച ദേശീയ അക്കാദമിക് കോണ്‍ക്ലവില്‍ വച്ച് india' the Year 2024 in Travel and Tourism എന്ന അംഗീകാരം നല്‍കി. രണ്ടു വര്‍ഷം മുന്‍പാണ് പുല്‍പള്ളി പഴശ്ശിരാജ കോളേജിലെ പ്രൊഫസ്സറായാ ഡോ ദിലീപ് തിരുവനന്തപുരത്തുള്ള കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്‍ഡ് ട്രാവല്‍ സ്റ്റാഡീസിന്റെ ഡയറക്ടറായി ഡെപ്യൂറ്റേഷന്‍ വ്യവസ്ഥയില്‍ സ്ഥാനമെറ്റെടുത്തത്.

ടൂറിസം മേഖലയില്‍ അന്താരാഷ്ട്ര തലത്തില്‍ പത്തോളം പുസ്തകങ്ങളും നിരവധി പ്രബന്ധങ്ങളും പ്രസിദ്ധീകരിച്ചിട്ടുള്ള ഡോ ദിലീപ് ന്യൂ യോര്‍ക്കില്‍ നിന്നും പ്രസിദ്ധീകരിച്ചിട്ടുള്ള ലോകത്തെ ഏറ്റവും പ്രമുഖമായ ടൂറിസം സര്‍വ വിജ്ഞാനകോശം തയ്യാറാക്കിയ എക്‌സ്പ്പര്‍ട്ട് പാനലിലും അംഗമായിരുന്നു.

ഒമാനില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രാലത്തിലും ടൂറിസം ഫാക്കല്‍റ്റിയായിയും സേവനം അനുഷ്ടിച്ചിട്ടുണ്ട്.

Similar News