ദേശിയ എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന്‍ (ഇ.എം.ടി) ദിനം ആചരിച്ചു
തിരുവനന്തപുരം: ദേശിയ എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന്‍ ദിനത്തിന്റെ ഭാഗമായി 108 ആംബുലന്‍സ് സര്‍വീസില്‍ ജോലി ചെയ്യുന്ന എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന്‍മാരുടെ പ്രവര്‍ത്തനങ്ങളെ ആദരിച്ചുകൊണ്ട് 14 ജില്ലകളിലും ദേശിയ എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന്‍ (ഇ.എം.ടി) ദിനം ആചരിച്ചു.
തിരുവനന്തപുരത്ത് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ബിന്ദു, കൊല്ലത്ത് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. അനില, പത്തനംതിട്ടയില്‍ എന്‍.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.ശ്രീകുമാര്‍, ആലപ്പുഴയില്‍ എന്‍.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.കോശി, കോട്ടയത്ത് എന്‍.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.വ്യാസ് സുകുമാരന്‍, ഇടുക്കിയില്‍ എന്‍.എച്ച്.എം ജില്ലാ അക്കൗണ്ട്‌സ് ഓഫീസര്‍ അഭിലാഷ്, എറണാകുളത്ത് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആശ, തൃശൂരില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ശ്രീദേവി, പാലക്കാട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വിദ്യ, മലപ്പുറത്ത് ജില്ലാ ഡെപ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷുബിന്‍, കോഴിക്കോട് എന്‍.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ഷാജി, വയനാട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് ഡോ.ദിനേശ്, കണ്ണൂരില്‍ സബ് കളക്ടര്‍ കാര്‍ത്തിക് ഐ.എ.എസ്, കാസര്‍ഗോഡ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. രാംദാസ് എന്നിവര്‍ 108 ആംബുലന്‍സിലെ എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന്‍മാര്‍ക്കൊപ്പം കേക്ക് മുറിച്ച് ചടങ്ങില്‍ പങ്കെടുത്തു.
അടിയന്തിരഘട്ടങ്ങളില്‍ രോഗികള്‍ക്ക് വൈദ്യസഹായം എത്തിക്കുന്നതിലും ജീവന്‍ രക്ഷിക്കുന്നതിലും എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന്‍മാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ ആദരിച്ചു കൊണ്ടാണ് ദേശിയ വ്യാപകമായി ഏപ്രില്‍ 2 എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന്‍ (ഇ.എം.ടി) ദിനമായി ഇ.എം.ആര്‍.ഐ ഗ്രീന്‍ ഹെല്‍ത്ത് സര്‍വീസസ് ആചരിക്കുന്നത്. സംസ്ഥാനത്തുടനീളം 597 നഴ്‌സുമാരാണ് എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന്‍മാരായി 108 ആംബുലന്‍സില്‍ ജോലി ചെയ്യുന്നത്.