പ്ലസ് വണ്‍ സ്വീറ്റ് പ്രതിസന്ധി മലപ്പുറത്തിന് അനുപാതികമായസ്ഥിര ബാച്ചുകള്‍ അനുവദിക്കണം: ഫ്രറ്റേണിറ്റി

Update: 2025-05-15 13:11 GMT

മലപ്പുറം: ജില്ലയില്‍ ഹയര്‍സെക്കന്ററി ബാച്ചുകളുടെ പ്രതിസന്ധി പരിഹരിക്കാന്‍ ആനുപാതികമായി സ്ഥിര ബാച്ചുകള്‍ ഉടന്‍ അനുവദിക്കണമെന്നും നിലവില്‍ ഹയര്‍സെക്കന്ററി പഠന സൗകര്യമില്ലാത്ത സര്‍ക്കാര്‍ ഹൈസ്‌കൂളുകള്‍ ഹയര്‍ സെക്കെണ്ടറിയായി ഉയര്‍ത്തണമെന്നും ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡന്റ് റീജണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് നല്‍കിയ നിവേദനത്തില്‍ ആവിശ്യപ്പെട്ടു.

മലപ്പുറം ജില്ലാ പ്രസിഡന്റ് വി.ടി.എസ് ഉമര്‍ തങ്ങളാണ് ആര്‍ ഡി. ഡി അര്‍ച്ചന. പി. ക്ക് നിവേദനം കൈമാറിയത്. പ്ലസ് വണിന് യോഗ്യത നേടിയവരില്‍ 26402 വിദ്യാര്‍ത്ഥികളാണ് ഈ വര്‍ഷം അവസരമില്ലാതെ പുറത്ത് നില്‍ക്കുന്നത്.

കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടയില്‍ പുതിയി ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ കൊണ്ടു വരികയോ. സ്ഥിരം ബാച്ചുകളോ അനുവദിക്കപ്പെട്ടിട്ടില്ല. മാര്‍ജിനല്‍ ഇന്‍ഗ്രീസ് എന്ന പതിവു വഞ്ചന മാത്രമാണ് നടക്കുന്നത്. ജില്ലക്ക് 746സ്ഥിരം ബാച്ചുകള്‍ അനുവദിക്കുക.ക്ലാസ്മുറികളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുക, ബാച്ചുകളില്‍ കുട്ടികളുടെ എണ്ണം 50 മാത്രമാക്കുക, അടിസ്ഥാന സൗകരമുള്ള ഹൈസ്‌കൂളുകള്‍ ഹയര്‍സെക്കെണ്ടറിയായി ഉയര്‍ത്തണമെന്നും ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡന്റ് വി.ടി.എസ് ഉമര്‍ തങ്ങള്‍ സമര്‍പ്പിച്ച നിവേദനത്തില്‍ ആവിശ്യപ്പെട്ടു.

ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ അമീന്‍യാസിര്‍,മണ്ഡലം പ്രസിഡന്റ് അന്‍ഷിദ് രണ്ടത്താണി എന്നിവര്‍ സംബന്ധിച്ചു.

Similar News