പ്രതിധ്വനി സൃഷ്ടിയിലേക്ക് രചനകള്‍ അയക്കേണ്ട അവസാന തീയതി 2025 ഫെബ്രുവരി 15
കേരളത്തിലെ ഐ.ടി ജീവനക്കാരുടെ ക്ഷേമ സംഘടന, പ്രതിധ്വനി നടത്തിവരുന്ന കലാ-സാഹിത്യോത്സവമായ പ്രതിധ്വനി - സൃഷ്ടി 11-ാം പതിപ്പിലേയ്ക്ക് രചനകള്‍ ക്ഷണിക്കുന്ന അവസാന തീയതി 2025 ഫെബ്രുവരി 15 ആണ്.
ചെറുകഥ, കവിത, ലേഖനം എന്നീ വിഭാഗങ്ങളില്‍ മലയാളം, ഇംഗ്ലിഷ്, ഹിന്ദി, തമിഴ് ഭാഷകളിലായി രചനാ മത്സരവും പെന്‍സില്‍ ഡ്രായിംഗ്, കാര്‍ട്ടൂണ്‍, പെയിന്റിംഗ് (വാട്ടര്‍ കളര്‍) എന്നിവയില്‍ കലാ മത്സരവുമാണ് പ്രതിധ്വനി - സൃഷ്ടി 11ാം എഡിഷന്റെ ഭാഗമായുണ്ടാവുക. കേരളത്തില്‍ ജോലി ചെയ്യുന്ന എല്ലാ ഐ.ടി ജീവനക്കാര്‍ക്കുംരചനകള്‍ ഇ മെയിലായി അയക്കുകയും കലാമത്സരങ്ങള്‍ക്കായി പേര് രജിസ്റ്റര്‍ ചെയ്യുകയും ചെയ്യാം.
ഐ.ടി. ജീവനക്കാരുടെ ഏറ്റവും വലിയ സാഹിത്യോത്സവത്തിലേയ്ക്ക് ഓരോ വര്‍ഷവും 400 ലധികം എന്‍ട്രികള്‍ ആണ് മത്സരത്തിനായി ലഭിക്കുന്നത്. പ്രഗത്ഭ എഴുത്തുകാര്‍ ഉള്‍പ്പെട്ട ജഡ്ജിങ് പാനല്‍ തിരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ക്ക് നല്‍കുന്ന അവാര്‍ഡിനു പുറമേ റീഡേഴ്‌സ് ചോയിസ് അവാര്‍ഡുകളും എല്ലാ വിഭാഗത്തിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. മലയാളത്തിന്റെ പ്രിയ കവികള്‍ മധുസൂദനന്‍ നായര്‍, സച്ചിദാനന്ദന്‍, ഏഴാച്ചേരി രാമചന്ദ്രന്‍, കുരീപ്പുഴ ശ്രീകുമാര്‍ പ്രമുഖ എഴുത്തുകാരായ. ബന്യാമിന്‍, സുഭാഷ് ചന്ദ്രന്‍, സന്തോഷ് ഏച്ചിക്കാനം, സാറാ ജോസഫ്,എസ് ഹരീഷ്, ഇന്ദുഗോപന്‍ എന്നിവരാണ് മുന്‍വര്‍ഷങ്ങളില്‍ സൃഷ്ടി വിജയികള്‍ക്കായി അവാര്‍ഡ് ദാനം നിര്‍വ്വഹിച്ചത്.
പ്രശസ്ത സാഹിത്യകാരായ കുരീപ്പുഴ ശ്രീകുമാര്‍, പ്രൊഫ ചന്ദ്രമതി ടീച്ചര്‍, സക്കറിയ,ഗോപി കോട്ടൂര്‍, ഡോ.പി.എസ്.ശ്രീകല, വിനോദ് വെള്ളായണി, ശ്രീ വിനോദ് വൈശാഖി, കെ.എ.ബീന, വി എസ്. ബിന്ദു, ഡോണ മയൂര, ശ്രീ കെ വി മണികണ്ഠന്‍, ആയിഷ ശശിധരന്‍, പി വി ഷാജികുമാര്‍ എന്നിവര്‍ സൃഷ്ടിയുടെ മുന്‍ പതിപ്പുകളുടെ ജൂറിയുടെ ഭാഗമായിരുന്നു.
മത്സരങ്ങളുടെ നിയമാവലിയും അനുബന്ധ വിവരങ്ങളും https://srishti.prathidhwani.org/ എന്ന പേജില്‍ ലഭ്യമാണ്.
സൃഷ്ടി ജനറല്‍ കണ്‍വീനര്‍
മീര എം.എസ് Mob: 95622 93685
ജോയിന്റ് കണ്‍വീനേഴ്‌സ്:
ബിസ്മിത ബി - ടെക്‌നോപാര്‍ക്ക്
Mob:- 8547603323