സ്മാര്‍ട്ട് 1000 ഫ്രറ്റേണല്‍ യൂത്ത് ബീറ്റ്‌സ് ഇന്ന് പെരിന്തല്‍മണ്ണയില്‍ നടക്കും

Update: 2025-08-30 10:12 GMT

പെരിന്തല്‍മണ്ണ:തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിലെ 16 നിയോജക മണ്ഡലങ്ങളില്‍ നിന്നും പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ട യൂത്ത് വളണ്ടിയര്‍മാര്‍ക്കുള്ള ഓറിയന്റേഷന്‍ ക്യാമ്പ് സ്മാര്‍ട്ട് 1000 യൂത്ത് ബീറ്റ്‌സ് എന്ന പേരില്‍ ഇന്ന് പെരിന്തല്‍മണ്ണ പൂപ്പലം ദാറുല്‍ ഫലാഹ് സ്‌കൂളില്‍ വച്ച് സംഘടിപ്പിക്കുമെന്ന് ഫ്രറ്റേണിറ്റി മലപ്പുറം ജില്ലാ നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഭരണഘടന മൂല്യങ്ങളും, മതനിരപേക്ഷ ആശയങ്ങളും വെല്ലുവിളി നേരിടുന്ന പുതിയ രാഷ്ട്രീയ പശ്ചാത്തലത്തില്‍ വിദ്യാര്‍ത്ഥി യുവജനങ്ങളെ അണിനിരത്തി പ്രതിരോധം സൃഷ്ടിക്കുക എന്നതാണ് യൂത്ത് ബീറ്റിന്റെ ലക്ഷ്യമെന്ന് നേതാക്കള്‍ പറഞ്ഞു.

ഇന്ത്യയിലെ പ്രധാന സര്‍വകലാശാലകളിലും, ക്യാമ്പസുകളിലും നിരവധി മത്സര വിജയങ്ങള്‍ അടയാളപ്പെടുത്തിയ ഫ്രറ്റേണിറ്റി മൂവ്‌മെന്റിന് വരുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരെഞ്ഞെടുപ്പില്‍ ജനപ്രതിനിധികളെ ജയിപ്പിച്ചെടുക്കുന്നതിനുള്ളകര്‍മ്മ പദ്ധതികള്‍ക്കും യൂത്ത് ബീറ്റ്‌സ് രൂപം നല്‍കും.

സമ്മേളനം വെല്‍ഫെയര്‍ പാര്‍ട്ടി ദേശീയ വൈസ് പ്രസിഡണ്ട് ഹമീദ് വാണിയമ്പലം ഉദ്ഘാടനം ചെയ്യും.ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ: അമീന്‍ യാസിര്‍ അധ്യക്ഷതവഹിക്കും.വി.ടി.എസ്ഉമര്‍ തങ്ങള്‍ മുഖ്യ പ്രഭാഷണം നടത്തും , പാര്‍ട്ടി ജില്ലാ പ്രസിഡന്റ്‌കെ.വി സഫീര്‍ഷാനാസര്‍ കിഴുപറമ്പില്‍, അഷ്‌റഫ് കൊണ്ടോട്ടി, ജംഷീല്‍ അബൂബക്കര്‍, സി.എച്ച് മുഖീമുദ്ധീന്‍,

സാലിഹ് കൊടപ്പന, കെ.പി. ഹാദീഹസന്‍ , സാബിറ ശിഹാബ്, സുജിത് പി, അല്‍താഫ് ശാന്തപുരം, ഷിബാസ് പുളിക്കല്‍, അനീസ് കൊണ്ടോട്ടി, ഹംന സി.എച്ച്, മാഹിര്‍ വികെ, ഷജറീന വേങ്ങര, ജംഷീര്‍ ചെറുകോട്, സഫ്വാന്‍ വലമ്പൂര്‍, എന്നിവര്‍ വിവിധ സെഷനുകളില്‍ സംസാരിക്കും.

Similar News