കലാമണ്ഡലം കൃഷ്ണന്‍കുട്ടി പൊതുവാളുടെ ചരമവാര്‍ഷികം ഒക്ടോബര് 14 - ഗുരുസ്മരണദിനം; ഗുരുശ്രേഷ്ഠരെ കലാസാഗര്‍ ആദരിക്കുന്നു
അസുരവാദ്യമായ ചെണ്ടയെ അമൃതൊഴുകുന്ന ദേവവാദ്യമാക്കിയ കഥകളിച്ചെണ്ടയിലെ ഇതിഹാസപുരുഷന്‍, കലാസാഗര്‍ സ്ഥാപകന്‍, കഥകളിയിലെ സര്‍വ്വകലാശാല കലാമണ്ഡലം കൃഷ്ണന്‍കുട്ടി പൊതുവാള്‍ ഭൗതിക ലോകത്തോട് വിട പറഞ്ഞിട്ട് ഈ വരുന്ന ഒക്ടോബര്‍ 14ന് മുപ്പത്തിമൂന്ന് വര്‍ഷം തികയുന്നു.
കലാമണ്ഡലം കൃഷ്ണന്‍കുട്ടിപ്പൊതുവാളുടെ സ്മരണാര്‍ത്ഥം കലാമണ്ഡലം നിള ക്യാമ്പ്സില്‍ വെച്ചു കേരള കലാമണ്ഡലത്തിന്റെ സഹകരണത്തോടെ കലാസാഗര്‍ ഗുരുസ്മരണദിനമായി ആചരിക്കുന്നു. കലാമണ്ഡലം കൃഷ്ണന്‍കുട്ടി പൊതുവാളുടെ സ്മരണയ്ക്കായുള്ള ഗുരു-ശിഷ്യ പരമ്പരയ്ക്ക് ആദരവായി കഥകളി നാട്യാചാര്യന്‍ ശ്രീ. കലാനിലയം രാഘവന്‍ ആശാനെയും കഥകളി സംഗീതരത്നം ശ്രീ. കോട്ടക്കല്‍ ഗോപാലപിഷാരോടി ആശാനെയും കലാമണ്ഡലം നിള കാമ്പസില്‍ വെച്ച് ഒക്ടോബര്‍ 14ന് കലാസാഗര്‍ ആദരിക്കുന്നു.. പൊതുവാള്‍ ഗുരു-ശിഷ്യ പരമ്പരയുടെ ഉജ്ജ്വല പ്രതീകമായിരുന്നു. ഈ ദിനം, ആ സംസ്‌കാരത്തെ ആഴത്തില്‍ അനുസ്മരിക്കുകയും ചെയ്യുന്ന അവസരമാണ്.
പാഠം പഠിപ്പിക്കുമ്പോഴും, വേദിയില്‍ മേളം നല്‍കുമ്പോഴും പൊതുവാളുടെ ഓരോ നിമിഷവും കഥകളിയുടെ ആത്മാവിനൊപ്പം ജീവിച്ചിരുന്നതാണ്. കഥകളിലോകത്തിന് അപാര സംഭാവനകള്‍ നല്‍കിയ കലാമണ്ഡലം കൃഷ്ണന്‍കുട്ടി പൊതുവാള്‍ ശബ്ദത്തിന്റെ ആഴവും നാദത്തിന്റെ താളവും കഥകളിയുടെ ആത്മാവിലേക്ക് ആഴത്തില്‍ ചൊരിഞ്ഞ കഥകളിയുടെ ജീവശക്തിയാണ് കലാമണ്ഡലം കൃഷ്ണന്‍കുട്ടി പൊതുവാള്‍. കഥകളിയില്‍ ഇല്ലാത്തത് പൊതുവാളിലും ഇല്ല എന്ന വിലയിരുത്തല്‍ അദ്ദേഹത്തിന്റെ കലാരംഗത്തെയും വ്യക്തിമുദ്രയെയും പ്രതിഫലിപ്പിക്കുന്നു.
കലാസാഗര്‍ ഇതുവരെ ആദരിക്കപ്പെട്ട കലാഗുരുമാരില്‍ ചിലര്‍: ഡോ. പത്മ സുബ്രഹ്മണ്യം, ഡോ. ടി. എന്‍. കൃഷ്ണന്‍, എം. എസ്. വിശ്വനാഥന്‍, പ്രൊഫ. സി. വി. ചന്ദ്രശേഖര്‍, ഉമയാല്‍പുറം കെ. ശിവരാമന്‍, വിക്കു വിനായകാം, ധനഞ്ജയന്‍ ദമ്പതിമാര്‍, പദ്മശ്രീ പെരുവനം കുട്ടന്‍ മാരാര്‍, കലാമണ്ഡലം എം.പി.എസ്. നമ്പൂതിരി, കലാമണ്ഡലം കെ.ജി. വാസുദേവന്‍ നായര്‍, ആര്‍.എല്‍.വി. ദാമോദര പിഷാരോടി, ചേര്‍ത്തല തങ്കപ്പ പണിക്കര്‍. . ഇവരുടെ കലയുടെയും ജീവിതത്തിന്റെയും ഓര്‍മ്മകളിലൂടെ നവതലമുറയ്ക്ക് അനേകം പ്രചോദനങ്ങള്‍ പകര്‍ത്തപ്പെടുന്നു. കലാസാഗര്‍ സംഘടിപ്പിക്കുന്ന ഈ സമ്പന്നമായ സാംസ്‌കാരിക സംഗമം കലാകാരന്മാരെയും വിദ്യാര്‍ത്ഥികളെയും കലാസ്‌നേഹികളെയും അച്ചടക്കത്തിന്റെയും സമര്‍പ്പണത്തിന്റെയും പാരമ്പര്യത്തിന്റെയും മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിലൂടെയാണ് ഈ ദിനത്തിന്റെ പ്രസക്തി വര്‍ധിക്കുന്നത്