മലപ്പുറം ഹജ്ജ് ക്യാമ്പ് വ്യാഴാഴ്ച നടക്കും

Update: 2025-04-09 13:43 GMT

മലപ്പുറം: ജമാഅത്തെ ഇസ്ലാമി ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന ക്യാമ്പ് മലപ്പുറം റോസ് ലോഞ്ചില്‍ വ്യാഴാഴ്ച രാവിലെ 09:30ന് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ പി മുജീബ് റഹ്‌മാന്‍ ഉദ്ഘാടനം ചെയ്യും. ജില്ല പ്രസിഡന്റ് ഡോ. നഹാസ് മാള അധ്യക്ഷത വഹിക്കും.

ശിഹാബുദ്ദീന്‍ ഇബ്‌നു ഹംസ വിഷയമവതരിച്ച് സംസാരിക്കും. ശാന്തപുരം അല്‍ ജാമിഅ പി.ജി ഡിപ്പാര്‍ട്ട്‌മെന്റ് ഡീന്‍ സമീര്‍ കാളികാവ്ഹജ്ജിനെ കുറിച്ച ചോദ്യോത്തര സെഷന് നേതൃത്വം നല്‍കും. ജമാഅത്തെ ഇസ്ലാമി കേരള അസി: അമീര്‍ വി.ടി അബ്ദുല്ല കോയ തങ്ങള്‍ സമാപന പ്രഭാഷണം നടത്തും.

ക്യാമ്പില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ഹാജിമാര്‍ താഴെ നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്.

9072735127, 9744 498110.

Similar News