നാല്‍പതാം വെള്ളി ആചരിച്ചു; കവീക്കുന്ന് പാമ്പൂരാംപാറ തീര്‍ത്ഥാടന കേന്ദ്രത്തില്‍ കുരിശിന്റെ വഴി നടത്തി

Update: 2025-04-12 12:40 GMT

പാമ്പൂരാംപാറ: നാല്‍പതാം വെള്ളി ആചരണത്തോടനുബന്ധിച്ച് കവീക്കുന്ന് പാമ്പൂരാംപാറ തീര്‍ത്ഥാടന കേന്ദ്രത്തിലെ വ്യാകുലമാതാ പള്ളിയിലേയ്ക്ക് കുരിശിന്റെ വഴി നടത്തി. ധന്യന്‍ കദളിക്കാട്ടിലച്ചന്റെ ഭവനത്തിങ്കല്‍ നിന്നാരംഭിച്ച കുരിശിന്റെ വഴിയ്ക്ക് ഫാ ജോസഫ് മൈലാപ്പറമ്പില്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് വ്യാകുലമാതാ തീര്‍ത്ഥാടനകേന്ദ്രത്തില്‍ മൂന്നാനി സെന്റ് പീറ്റേഴ്സ് പള്ളി വികാരി ഫാ കുര്യന്‍ ആനിത്താനം വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. തിരുക്കര്‍മ്മങ്ങള്‍ക്കുശേഷം നേര്‍ച്ചക്കഞ്ഞി വിതരണവും നടത്തി.

18ന് ദുഃഖവെള്ളിയാഴ്ച രാവിലെ 11ന് കവീക്കുന്ന് പള്ളിയില്‍ നിന്നും പാമ്പൂരാംപാറ തീര്‍ത്ഥാടനകേന്ദ്രത്തിലേയ്ക്ക് കുരിശിന്റെ വഴി നടത്തുമെന്ന് വികാരി ഫാ ജോസഫ് വടകര അറിയിച്ചു. ഫാ ജോര്‍ജ് വര്‍ഗ്ഗീസ് ഞാറക്കുന്നേല്‍ പീഢാനുഭവ സന്ദേശം നല്‍കും.

Similar News