ഉമ്മന്‍ചാണ്ടിയുടെ നാമധേയത്തില്‍; ഒപ്പമുണ്ട് കൂട് ഒരുക്കാന്‍; കണിയാപുരത്ത് രണ്ട് വീടുകള്‍ നിര്‍മ്മിച്ചു നല്‍കി
ഉമ്മന്‍ചാണ്ടിയുടെ നാമധേയത്തില്‍
തിരുവനന്തപുരം: കലാനികേതന്‍ സാംസ്‌കാരിക സമിതിയും കണിയാപുരം പള്ളിനട റസിഡന്‍സ് അസോസിയേഷനും സംയുക്താഭിമുഖ്യത്തില്‍ നിര്‍ധനരും നിരാലംബരുമായ കഠിനംകുളം പഞ്ചായത്തിലെ ആറാം വാര്‍ഡില്‍ കമ്പിക്കകത്ത് താമസിക്കുന്ന പരേതനായ അബ്ദുല്‍ വാഹിദിന്റെ അനാഥരായ കുടുംബത്തിന്- കണിയാപുരം മുസ്ലിം ഹൈസ്‌കൂളില്‍ പത്താം ക്ലാസില്‍ പഠിക്കുന്ന ആമിനയ്ക്കും, ആസിഫിനും അടച്ചുറപ്പുള്ള വീട് ഉമ്മന്‍ചാണ്ടിയുടെ നാമധേയത്തില്‍ നിര്‍മ്മിച്ചു നല്‍കി.
ഈ ഏഴാമത്തെ ഭവനത്തിന്റെ താക്കോല്‍ദാനം എം എം ഹസ്സന്‍ നിര്‍വഹിച്ചു. ഉമ്മന്‍ചാണ്ടി അധികാരം ഉണ്ടായിരുന്നപ്പോഴും ഇല്ലായിരുന്നപ്പോഴും ദാരിദ്ര്യം അനുഭവിക്കുന്ന ജനങ്ങള്‍ക്കിടയില്‍ നിന്നാണ് രാഷ്ട്രീയപ്രവര്‍ത്തനം നടത്തിയിട്ടുള്ളത് എന്നും ഉമ്മന്‍ചാണ്ടിയുടെ ആ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തുകൊണ്ടാണ് ഉമ്മന്‍ചാണ്ടിയുടെ നാമധേയത്തില്‍ ഉമ്മന്‍ചാണ്ടിയുടെ ഏറ്റവും അടുത്ത ശിഷ്യനായ എം എ ലത്തീഫിന്റെ നേതൃത്വത്തില്‍ ഈ ഭവനം വെച്ച് നല്‍കിയത് എന്ന് എം എം ഹസ്സന്‍ പറഞ്ഞു.
താക്കോല്‍ദാനം എം എം ഹസ്സന്‍ നിര്‍വഹിച്ചു. കലാനികേതന്‍ സാംസ്‌കാരിക സമിതിയുടെ ചെയര്‍മാന്‍ എം.എ ലത്തീഫ് അധ്യക്ഷത വഹിച്ചു. ചാണ്ടി ഉമ്മന്‍ എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. മറിയാമ്മ ഉമ്മന്‍, ഡോക്ടര്‍ ബി എസ് ബാലചന്ദ്രന്‍, എം ആര്‍ തമ്പാന്‍, കഴക്കൂട്ടം എസിപി പി.നിയാസ്, എല്‍ എസ് ജി ഡി ജോയിന്റ് ഡയറക്ടര്‍ ജെ.ഷാഫി, കണിയാപുരം മുസ്ലിം ജമാഅത്ത് ചീഫ് ഇമാം അന്‍വറുദീന്‍ അന്‍വരി, സബ് ഇന്‍സ്‌പെക്ടര്‍ ഉറൂബ്, കലാനികേതന്‍ സെക്രട്ടറി ടി. നാസര്‍, സഞ്ജു, പഞ്ചായത്ത് അംഗങ്ങളായ ബിസി അജയരാജ്, പെരുംകുളം അന്‍സര്‍,ശ്രീചന്ദ്.എസ്, എ.എം.റാഫി, തന്‍സീര്‍, മണ്ണില്‍ അഷ്‌റഫ്, അസിം, നിസാം, മുജീബ്, നൈസാം, സമദ്, ബിനീഷ്, രാഹുല്‍, മോനിഷ്, ആന്റോ, ഷാനി തുടങ്ങിയവര്‍ പ്രസംഗിച്ചു.