ഗാന്ധിജിയുടെ ജീവിത സന്ദേശം മാനവികതയുടേത്: ഓസ്‌ട്രേലിയന്‍ മന്ത്രി ജിന്‍സണ്‍ ആന്റോ ചാള്‍സ്
പാലാ: ഗാന്ധിയന്‍ ആദര്‍ശങ്ങളിലധിഷ്ഠിതമായി ലോക നേതാക്കള്‍ തീരുമാനമെടുത്താല്‍ ലോകത്തുണ്ടാകുന്ന പല പ്രശ്‌നങ്ങള്‍ക്കും ശ്വാശ്വതപരിഹാരം കാണാനാകുമെന്ന് ഓസ്‌ട്രേലിയയിലെ നോര്‍ത്തേന്‍ ടെറിറ്ററിയിലെ മന്ത്രി ജിന്‍സണ്‍ ആന്റോ ചാള്‍സ് പറഞ്ഞു. ജന്മനാട്ടിലെത്തിയ ജിന്‍സണ്‍ പാലാ മൂന്നാനിയിലെ മഹാത്മാഗാന്ധി സ്‌ക്വയറില്‍ മഹാത്മാഗാന്ധി പ്രതിമയില്‍ പുഷ്പാര്‍ച്ച നടത്തിയശേഷം സംസാരിക്കുകയായിരുന്നു.
ഗാന്ധിയന്‍ ആശയങ്ങള്‍ ലോകത്തെവിടെയും പ്രസക്തമാണ്. ഗാന്ധിജിയുടെ ആദര്‍ശങ്ങള്‍ക്കുള്ള മൂല്യം അനുദിനം വര്‍ദ്ധിച്ചു വരുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ഗാന്ധിജി സ്വന്തം ജീവിതത്തിലൂടെ പകര്‍ന്നു നല്‍കിയ സന്ദേശം മാനവികതയുടെയായിരുന്നുവെന്നും ജിന്‍സണ്‍ ചൂണ്ടിക്കാട്ടി.
മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ ജോസ് അധ്യക്ഷത വഹിച്ചു. പാലാ മുനിസിപ്പല്‍ ചെയര്‍മാന്‍ ഷാജു വി തുരുത്തന്‍ ഗാന്ധിസ്‌ക്വയറില്‍ എത്തിയ മന്ത്രിയെ പൊന്നാട അണിയിച്ച് സ്വീകരിച്ചു. ചാവറ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ സാബു കൂടപ്പാട്ട് മുഖ്യ പ്രഭാഷണം നടത്തി. മുനിസിപ്പല്‍ കൗണ്‍സിലര്‍ന്മാരായ സിജി ടോണി, വി സി പ്രിന്‍സ്, ഫൗണ്ടേഷന്‍ വൈസ് ചെയര്‍മാന്‍ ഡോ സിന്ധുമോള്‍ ജേക്കബ്, ജനറല്‍ സെക്രട്ടറി സാംജി പഴേപറമ്പില്‍, സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഭരണസമിതിയംഗം സിജിത അനില്‍, ബിനു പെരുമന, അനൂപ് കട്ടിമറ്റം, ജോയി കളരിയ്ക്കല്‍, ഷാജി ആറ്റുപുറം, കുര്യാക്കോസ് മാണി വയലില്‍, ആന്റോച്ചന്‍ ജെയിംസ്, മന്ത്രിയുടെ പിതാവ് ചാള്‍സ് ആന്റണി എന്നിവര്‍ പ്രസംഗിച്ചു. ജിന്‍സണ്‍ ആന്റോ ചാള്‍സിനു ഗാന്ധി സ്‌ക്വയറിന്റെ മാതൃക ഫാ സാബു കൂടപ്പാട്ടും ഉപഹാരം എബി ജെ ജോസും സമ്മാനിച്ചു.