ജേര്‍ണലിസ്റ്റ് ആന്‍ഡ് മീഡിയ അസോസിയേഷന്‍ (JMA) സംസ്ഥാന സമ്മേളനം മന്ത്രി എ കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു

Update: 2025-01-03 16:16 GMT

തിരുവനന്തപുരം : ജേര്‍ണലിസ്റ്റ് ആന്‍ഡ് മീഡിയ അസോസിയേഷന്റെ(JMA ) സംസ്ഥാന സമ്മേളനം വനം-വന്യ ജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.തിരുവനന്തപുരം വൈ എം സി എ ഹാളില്‍ നടന്ന സമ്മേളനത്തില്‍ ജേര്‍ണലിസ്റ്റ് ആന്‍ഡ് മീഡിയ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് എം ബി ദിവാകരന്‍ അധ്യക്ഷനായി.

ജനാധിപത്യം ശക്തിപ്പെടുത്തുന്നതില്‍ മാധ്യമങ്ങള്‍ ചെലുത്തുന്ന സ്വാധീനം വളരെ വലുതാണെന്ന് എ.കെ ശശീന്ദ്രന്‍ പറഞ്ഞു പറഞ്ഞു.

വാര്‍ത്തകള്‍ ജനങ്ങളിലേയ്ക്ക് എത്തിക്കുന്നവരാകണം മാധ്യമ പ്രവര്‍ത്തകര്‍ അല്ലാതെ കോര്‍പ്പറേറ്റ് സിന്‍ഡിക്കേറ്റുകള്‍ക്ക് വേണ്ടി വാര്‍ത്തകള്‍ സൃഷ്ടിക്കുന്നവരായി മാറരുത് മാധ്യമപ്രവര്‍ത്തകരെന്നും അദ്ദേഹം പറഞ്ഞു. മാറുന്ന കാലത്തില്‍ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കുള്ള പ്രസക്തി ഏറി വരികയാണ്. ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ കടന്നു വരവോടെ ഇന്ന് സംഭവിക്കുന്ന വാര്‍ത്തകള്‍ നാളെ രാവിലെ അറിയുന്ന സാഹചര്യത്തിന് മാറ്റമുണ്ടായി. നിര്‍ഭയത്തോടെ വാര്‍ത്തകള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതില്‍ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് നിര്‍ണായക സ്ഥാനമുണ്ട്. മാധ്യമങ്ങള്‍ക്കുള്ള സ്ഥാനം ഊട്ടി ഉറപ്പിക്കുന്നതാണ് നാലാം തൂണ് എന്ന പ്രയോഗം തന്നെ. ഇതിന്റെ അന്തസത്ത ഉള്‍കൊണ്ട് ജനാധിപത്യത്തെ സംരക്ഷിക്കാന്‍ മാധ്യമങ്ങള്‍ക്ക് കഴിയണമെന്ന് അദ്ദേഹം പറഞ്ഞു.

വെബ്‌സൈറ്റ് ഉള്ള ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന ജെ എം എ യുടെ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്ന് സുവനീര്‍ പ്രകാശനം ചെയ്തുകൊണ്ട് കുമ്മനം രാജശേഖരന്‍ പറഞ്ഞു.

മാധ്യമപ്രവര്‍ത്തകര്‍ എന്നവകാശപ്പെടുകയും, യാഥാര്‍ത്ഥ്യം നോക്കാതെ എന്തും വിളിച്ചു പറയുകയും ചെയ്യുന്ന ചില സോഷ്യല്‍ മീഡിയ പ്രവര്‍ത്തകര്‍ ഉള്ള ഈ കാലഘട്ടത്തില്‍ , വാര്‍ത്തകളിലെ നേരുകള്‍ മനസ്സിലാക്കി വാര്‍ത്തകള്‍ ജനങ്ങളിലേക്ക് എത്തിക്കുന്ന ഒരുകൂട്ടം മാധ്യമപ്രവര്‍ത്തകരുടെ സംഘടനയായ ജെ എം എയുടെ പ്രവര്‍ത്തനം ശ്ലാഘനീയമാണെന്ന് യുടെ ലോഗോ പ്രകാശനം നിര്‍വഹിച്ചുകൊണ്ട് കെ മുരളീധരന്‍ പറഞ്ഞു.

നേരിന്റെ പാതയില്‍ സഞ്ചരിക്കുന്ന മാധ്യമ പ്രവര്‍ത്തകര്‍ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും, മാധ്യമപ്രവര്‍ത്തകര്‍ പാലിക്കേണ്ട കടമകളെ കുറിച്ചും, ആനുകൂല്യങ്ങള്‍ നേടിയെടുക്കുന്നതിനെ കുറിച്ചും ജസ്റ്റിസ് ഹരിഹരന്‍ നായര്‍ വിശദീകരിച്ചു. മാധ്യമ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ജസ്റ്റിസ് .

മാധ്യമപ്രവര്‍ത്തകര്‍ വാര്‍ത്തകള്‍നല്‍കുമ്പോള്‍ ഒരു ഭാഗം നോക്കി മാത്രം വാര്‍ത്തകള്‍ നല്‍കുന്ന പുതിയ രീതി മാധ്യമ സംസ്‌കാരത്തിന് ചേര്‍ന്നതല്ലെന്ന് വട്ടിയൂര്‍ക്കാവ് എംഎല്‍എ വി കെ പ്രശാന്ത് പറഞ്ഞു.

രാജ്യത്തെ 28 സ്റ്റേറ്റിലും 8 കേന്ദ്ര ഭരണ പ്രദേശങ്ങളിലും സുശക്തമായ സാന്നിധ്യമുള്ള ജെ എം എ നിയമാനുസൃതം പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകരുടെ സംഘടനയാണെന്നും, ജോലി സമയങ്ങളില്‍ മാധ്യമപ്രവര്‍ത്തകര്‍ നേരിടുന്ന വെല്ലുവിളികള്‍, അവര്‍ക്ക് ലഭിക്കേണ്ട ന്യായമായ ആനുകൂല്യങ്ങള്‍, എന്നിവ ഉറപ്പാക്കാന്‍ വേണ്ടി അഹോരാത്രം ശ്രമിക്കുന്ന സംഘടനയാണ് ജെ എം എ യെന്ന് നാഷണല്‍ പ്രസിഡന്റ് വൈശാഖ് സുരേഷ് പറഞ്ഞു.

വൈസ് പ്രസിഡന്റ് ഷിബു കൂട്ടുംവാതുക്കള്‍ ജന. സെക്രട്ടറി കൃഷ്ണകുമാര്‍, സംസ്ഥാന കോഡിനേറ്റര്‍ മഹി പന്മന,തൃലോചനന്‍ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സുരേഷ് തുടങ്ങിയവര്‍ സംസാരിച്ചു.

Similar News