ജെ.എന്‍.യുവിലെ മുഹമ്മദ് കൈഫിന്റെ പ്രകടനം നവജനാധിപത്യ മുന്നേറ്റങ്ങളെ ശക്തിപ്പെടുത്തും
തിരുവനന്തപുരം: ജെ.എന്‍.യു യൂണിയന്‍ തെരഞ്ഞെടുപ്പിലെ എന്‍.എസ്.യു.ഐ- ഫ്രറ്റേണിറ്റി സഖ്യ (Alliance For Social Democracy) വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി മുഹമ്മദ് കൈഫിന്റെ മികച്ച പ്രകടനം ഫാസിസ്റ്റ് വിരുദ്ധ പോരാട്ടങ്ങളില്‍ നവജനാധിപത്യ മുന്നേറ്റങ്ങള്‍ക്ക് ശക്തിപകരുമെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് നഈം ഗഫൂര്‍ പ്രസ്താവിച്ചു. എസ്.എല്‍.എല്‍ & സി.എസ്, സ്‌ക്കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ സ്റ്റഡീസ് കൗണ്‍സിലമാരെ വിജയിപ്പിക്കാനും സഖ്യത്തിന് സാധിച്ചു.
ഫ്രറ്റേണിറ്റി ദേശീയ കമ്മിറ്റിയംഗമായ മുഹമ്മദ് കൈഫ് 939 വോട്ടുനേടി 840 വോട്ട് കരസ്ഥമാക്കിയ എസ്.എഫ്.ഐ സഖ്യ സ്ഥാനാര്‍ത്ഥി സന്തോഷ് കുമാറിനേക്കാള്‍ മുന്നിലെത്തി. കഴിഞ്ഞതവണ സ്‌ക്കൂള്‍ ഓഫ് ലാന്‍ഗേജസ്, ലിറ്ററേച്ചല്‍ ആന്റ് കള്‍ച്ചറല്‍ സ്റ്റഡീസ് കൗണ്‍സിലറായി വിജയിച്ചയാളാണ് കൈഫ്.
സംഘ്പരിവാര്‍ വിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായി എ.ബി.വി.പിക്കെതിരെ പലതരം മുന്നണി പരീക്ഷണങ്ങള്‍ നടന്നജെ.എന്‍.യുവില്‍ ഫ്രറ്റേണിറ്റി - എന്‍.എസ്.യു.ഐ അലയന്‍സ് പുതിയൊരു ചുവടുവെപ്പായെന്നുംനഈം ഗഫൂര്‍ ചൂണ്ടിക്കാട്ടി.