ഡോ. ജോബിന്‍ എസ് കൊട്ടാരം കേരള കോണ്‍ഗ്രസ് ഹൈ പവര്‍ കമ്മിറ്റിയില്‍

Update: 2025-10-28 10:55 GMT

ചങ്ങനാശ്ശേരി : ഡോ. ജോബിന്‍ എസ് കൊട്ടാരത്തെ കേരള കോണ്‍ഗ്രസ്ഹൈ പവര്‍ കമ്മിറ്റിയിലേക്ക് പാര്‍ട്ടി ചെയര്‍മാന്‍ പി. ജെ ജോസഫ് നോമിനേറ്റ് ചെയ്തു.

എസ്. ബി കോളേജ് വിദ്യാര്‍ത്ഥിയായിരിക്കെ കേരള സ്റ്റുഡന്റസ് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് ആയി രാഷ്ട്രീയ ജീവിതം ആരംഭിച്ച ഡോ. ജോബിന്‍ അമ്പത്തി ഏഴോളം പുസ്തകങ്ങളുടെ രചയിതാവും, സി. എന്‍. എന്‍ ചേഞ്ച് മേക്കര്‍ ഓഫ് ഇന്ത്യാ അവാര്‍ഡ് ജേതാവുമാണ്.

ചങ്ങനാശ്ശേരി ഇത്തിത്താനം സ്വദേശിയാണ്. കൈരളി ടി. വി യിലെ അശ്വമേധം ഈ സീസണിലെ വിജയി കൂടിയാണ് ഡോ. ജോബിന്‍ എസ് കൊട്ടാരം.

Similar News