കെഫോണ്‍ ഗ്രാമീണ ഇന്റര്‍നെറ്റ് ഫോട്ടോഗ്രഫി കോണ്ടസ്റ്റ്: വിജയികളെ പ്രഖ്യാപിച്ചു
തിരുവനന്തപുരം, ജനുവരി 17, 2025: സംസ്ഥാനത്തെ ഗ്രാമപ്രദേശങ്ങളില്‍ ഇന്റര്‍നെറ്റ് കൊണ്ടുവന്ന മാറ്റങ്ങളെ അടിസ്ഥാനമാക്കി കെഫോണ്‍ സംഘടിപ്പിച്ച ഗ്രാമീണ ഇന്റര്‍നെറ്റ് ഫോട്ടോഗ്രഫി കോണ്ടസ്റ്റിലെ വിജയികളെ പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം ശ്രീയേഷ്, മലപ്പുറം, രണ്ടാം സമ്മാനം അജിത്, ആലപ്പുഴ, മൂന്നാം സമ്മാനം റെജുമോന്‍, മലപ്പുറം എന്നിവര്‍ നേടി.
പ്രായഭേദമന്യേ സംഘടിപ്പിച്ച മത്സരത്തില്‍ ഒട്ടേറെപ്പേരാണ് പങ്കെടുത്തത്. കേരളത്തിലുടനീളമുള്ള ഗ്രാമപ്രദേശങ്ങളിലെ ചിത്രങ്ങള്‍ മത്സരത്തിനായി ലഭിച്ചു. തെരഞ്ഞെടുത്ത ഫോട്ടോകള്‍ കെഫോണ്‍ ഫ്രെയിമോടു കൂടി കെഫോണ്‍ സോഷ്യല്‍മീഡിയ പേജുകളില്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇതില്‍ കൂടുതല്‍ റീച്ചും ലൈക്കും ലഭിച്ച മികച്ച ഫോട്ടോകളെയാണ് മത്സരത്തില്‍ വിജയികളായി തെരഞ്ഞെടുത്തത്. വിജയികളായവര്‍ക്ക് സര്‍പ്രൈസ് ഗിഫ്റ്റ് നല്‍കും.
വിജയികളായി തെരഞ്ഞെടുത്ത ഫോട്ടോകള്‍ കെഫോണ്‍ ഔദ്യോഗിക പേജുകളില്‍ കാണാം. FB: https://www.facebook.com/KFONOfficial. Insta: https://www.instagram.com/kfonofficial/