കേരള കലാകേന്ദ്രം അവാര്‍ഡുകള്‍ ജനുവരി 15 ന് സമ്മാനിക്കും

Update: 2025-01-07 09:55 GMT

തിരുവനന്തപുരം:കേരള കലാകേന്ദ്രം നവാഗത എഴുത്തുകാരികള്‍ക്കായി സംഘടിപ്പിച്ച പന്ത്രണ്ടാമത് മാധവിക്കുട്ടി-കമലാ സുരയ്യ ചെറുകഥ പുരസ്‌ക്കാരങ്ങളും, ഷോര്‍ട്ട് ഫിലിം- ഡോക്യുമെന്ററിപുരസ്‌ക്കാരങ്ങളും ജനുവരി 15 ന് വൈകിട്ട് 4ന് പ്രസ്സ് ക്ലബ് ഫോര്‍ത്ത് എസ്റ്റേറ്റ് ഹാളില്‍നടക്കുന്ന സമ്മേളനത്തില്‍ സമ്മാനിക്കും. മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്യുന്നചടങ്ങില്‍ പ്രധാനമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.കെ.എ. നായര്‍അവാര്‍ഡുകള്‍ സമ്മാനിക്കും.

മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ പാലോട് രവി അദ്ധ്യക്ഷത വഹിക്കും. ഡോ. ജോര്‍ജ് ഓണക്കൂര്‍, മുന്‍ ഡി.ജി.പി ഡോ. ബി. സന്ധ്യ, കേരള സംഗീത നാടക അക്കാദമി മുന്‍ സെക്രട്ടറികെ. ആനന്ദകുമാര്‍ എന്നിവര്‍ സംസാരിക്കും.

2024 ലെ മാധവിക്കുട്ടി-കമലാ സുരയ്യ ചെറുകഥ അവാര്‍ഡ് ഡോ. വാവ ഭാഗ്യലക്ഷ്മിക്കും (കഥ: ഉര്‍വര), സ്‌പെഷ്യല്‍ ജൂറി അവാര്‍ഡുകള്‍ ഡോ. സി.കെ. ശാലിനി (മലഞ്ചെരുവുകളില്‍ രാക്കാറ്റ് വീശുമ്പോള്‍), ആര്‍. സരിതാരാജ് (വിചിത്രയാനം), ഷബ്‌ന മറിയം (കാദംബിനി), ഐശ്വര്യ കമല (പപ്പി പാസിഫൈ) എന്നിവര്‍ക്കും സമ്മാനിക്കും.

ഷോര്‍ട്ട് ഫിലിം: അണ്‍ ഇന്‍സ്റ്റാള്‍ (നിര്‍മ്മാണം, സംവിധാനം: വിഷ്ണു മുരളീധരന്‍ നായര്‍, നടന്‍: ആസാദ് കണ്ണാടിക്കല്‍ (സിനിമാലോകം), നടി: തമ്പു വിത്സണ്‍ (അണ്‍ ഇന്‍സ്റ്റാള്‍), ഡോക്യുമെന്ററി: അഭ്രപാളികളിലെ മധുരം (നിര്‍മ്മാണം: പുഷ്പന്‍), സംവിധാനം: വി.എസ്. സുധീര്‍ഘോഷ് (തിരുവനന്തപുരം മ്യൂസിയം -ചരിത്രത്തിലൂടെ), ഛായാഗ്രഹണം: രാജന്‍ കാരിമൂല (മിഴാവ്), മ്യൂസിക് വീഡിയോ: പെണ്‍മൈ (നിര്‍മ്മാണം: ഋഷി), സംവിധാനം: രേഖ ആനന്ദ് (ചങ്കില്‍ കുരുങ്ങിയ ചോദ്യത്തുണ്ട്), നടി: അമ്മു നായര്‍ (പെണ്‍മൈ) എന്നിവര്‍ക്കും സമ്മാനിക്കും.

കവിയും ചലച്ചിത്ര നിര്‍മ്മാതാവും സംവിധായകനുമായ പി. ഭാസ്‌ക്കരന്റെ ജന്മശതാബ്ദി

പ്രമാണിച്ച് കേരള കലാകേന്ദ്രം ഏര്‍പ്പെടുത്തിയ പി. ഭാസ്‌ക്കരന്‍ ജന്മശതാബ്ദി പുരസ്‌ക്കാരം നടനും സംവിധായകനുമായ മധുവിനും നടന്‍ ജഗതി ശ്രീകുമാറിനും അവരുടെ വസതികളില്‍ വച്ച് സമ്മാനിക്കുമെന്ന് കലാകേന്ദ്രം ജനറല്‍ സെക്രട്ടറി കെ. ആനന്ദകുമാര്‍ അറിയിച്ചു.

Similar News