കഥകളിച്ചെണ്ടയിലെ ഇതിഹാസപുരുഷ നെ അനുസ്മരിച്ച് കലാശ്രേഷ്ടര്‍;ഗുരുശ്രേഷ്ഠരെ കലാസാഗര്‍ ആദരിച്ചു

Update: 2024-10-16 15:00 GMT

രമ്പരാഗതമായി, പുരാതന ഗുരു-ശിഷ്യ ബന്ധത്തില്‍, ഗുരു ബഹുമാനിക്കപ്പെടുക മാത്രമല്ല, ഭയപ്പെടുകയും ചെയ്തു, കാരണം തന്റെ വിദ്യാര്‍ത്ഥികളുടെ ജീവിതം രൂപപ്പെടുത്തുന്നതിന് ഉത്തരവാദി ഗുരു മാത്രമായിരുന്നു. ഗുരു-ശിഷ്യ ബന്ധത്തിന്റെ യോജിപ്പും സമമിതിയും പാരമ്പര്യത്തെ മാറ്റിനിര്‍ത്തി ആധുനികത തകര്‍ക്കുമ്പോള്‍, അത് അധികാരത്തിന്റെ പ്രതിസന്ധിക്ക് കാരണമാകുന്നു. സര്‍ഗ്ഗാത്മകമായ ആവിഷ്‌കാരത്തിലും വിജ്ഞാനത്തിലും ആനന്ദം ഉണര്‍ത്തുക എന്നത് അധ്യാപകന്റെ പരമോന്നത കലയാണെന്ന് ഗുരു അനുസരിക്കും. പാരമ്പര്യവും ആധുനികതയും തമ്മിലുള്ള നിരന്തരമായ പുനരാലോചനയിലാണ് ഗുരു-ശിഷ്യ ബന്ധമെന്ന സങ്കല്‍പ്പം അതിന്റെ സന്തുലിതാവസ്ഥ കണ്ടെത്തേണ്ടത്. ഈ കാലഘട്ടത്തിന്റെ ആവശ്യകത മനസ്സിലാക്കാന്‍ ഗുരുവും വിദ്യാര്‍ത്ഥികളും ഒരു റിയാലിറ്റി ചെക്ക് നടത്തേണ്ടതുണ്ടെന്ന് കലാസാഗര്‍ സെക്രട്ടറി രാജന്‍ പൊതുവാള്‍ പറയുന്നു.

കലാമണ്ഡലം കൃഷ്ണന്‍കുട്ടിപ്പൊതുവാളുടെ സ്മരണാര്‍ത്ഥം വെള്ളിനേഴി ചെങ്ങണിക്കോട്ടുകാവ് ക്ഷേത്രാങ്കണത്തില്‍ വച്ച് കഥകളി നാട്യാചാര്യന്‍ ശ്രീ. കലാമണ്ഡലം വാസുദേവന്‍ നായരെയും കഥകളി മദ്ദളഗുരു ശ്രീ. കലാമണ്ഡലം രാമന്‍കുട്ടിയെയും കഥകളി അണിയറ കാരണവര്‍ ശ്രീ. കലാമണ്ഡലം അപ്പുണിത്തരകനെയും ഒക്ടോബര്‍ 14ന് കലാസാഗര്‍ ആദരിച്ചു.

കഥകളിച്ചെണ്ടയിലെ ഇതിഹാസ പുരുഷന്‍ - കലാസാഗര്‍ സ്ഥാപകന്‍ -കലാമണ്ഡലം കൃഷ്ണന്‍കുട്ടിപ്പൊതുവാള്‍ ഭൗതിക ലോകത്തോട് വിട പറഞ്ഞിട്ട് മുപ്പത്തിരണ്ട് വര്‍ഷം തികയുന്നു. പൊതുവാളിനെപോലെ കഥകളി ലോകത്ത് ദേശഭേദമന്യേ അംഗീകാരം ലഭിച്ച കലാകാരന്‍മാര്‍ അപൂര്‍വമാണ്. കഥാപ്രകൃതവും, കഥാപാത്ര പ്രകൃതിയും, ചടങ്ങിന്റെ ഗൗരവവും, അര്‍ത്ഥപൂര്‍ണ്ണമായ ഔചിത്യവും അതീവ ശ്രദ്ധയോടെ മനസ്സിരുത്തി അവയോട് ഇണങ്ങിച്ചേര്‍ന്നു പ്രവര്‍ത്തിക്കുന്നത് അദ്ദേഹത്തിന്റെ അനിതരസാധാരണമായ സിദ്ധിയായിരുന്നു. ആ പരമാചാര്യന്റെ സ്മരണ ശാശ്വതീകരിക്കുന്നതിനായി വെള്ളിനേഴി ചെങ്ങണിക്കോട്ടുകാവ് ക്ഷേത്രാങ്കണത്തില്‍ വച്ച് കലാസാഗര്‍ ഗുരുസ്മരണദിനമായി ആചരി ച്ചു.

വൈകുന്നേരം 6 മണിക്ക് കലാമണ്ഡലം കൃഷ്ണന്‍കുട്ടി പൊതുവാള്‍ സ്മൃതി മണ്ഡപത്തില്‍ വെച്ച് നടന്ന പരിപാടികളുടെ ആമുഖ പ്രഭാഷണവും സ്വാഗതവും ശ്രീ വെള്ളിനേഴി ആനന്ദ് നിര്‍വഹിച്ചു. ശ്രീ ടി കെ അച്യുതന്റെ, ( പ്രസിഡന്റ് കലാസാഗര്‍ ) അധ്യക്ഷതയില്‍ ചേര്‍ന്ന അനുസ്മരണായോഗം പദ്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍ ( ചെയര്മാന് കേരള സംഗീത നാടക അക്കാദമി ഉദ്ഘാടനം ചെയ്തു. പണ്ഡിതരത്നം പി. കെ. മാധവന്‍ തന്റെ വിശിഷ്ട സാന്നിദ്ധ്യം കൊണ്ട് സമ്പന്ന മാക്കിയ വേദിയില്‍ ഗുരുസ്മരണത്തിന്റെ പ്രാധാന്യത്തെ കുറിച്ച് സംസാരിക്കവേ പൊതുവാളുടെ കലാസപര്യയെ സദസ്സിനു പുതിയ അനുഭവം പകര്‍ന്നു. ശ്രീ കലാമണ്ഡലം ഉണ്ണികൃഷ്ണന്‍ അനുസ്മരണഭാഷണം നടത്തി. ശ്രീ വെള്ളിനേഴി രാംകുമാര്‍ നന്ദി രേഖപ്പെടുത്തി. ഗുരുശ്രേഷ്ഠരെ ആദരിച്ച ശേഷം നടന്ന പൂതനാമോക്ഷം കഥകളിയില്‍ ലളിത 1 കുമാരി നന്ദന തെക്കുമ്പാട്, ലളിത 2 കുമാരി നര്‍മ്മദ വാസുദേവന്‍, മാസ്റ്റര്‍ ജിഷ്ണു അത്തിപ്പറ്റ, മാസ്റ്റര്‍ നിരഞ്ജന്‍ മോഹന്‍ (സംഗീതം) , ശ്രീ. കലാമണ്ഡലം രഘുചന്ദ്രന്‍ (ഇടയ്ക്ക / ചെണ്ട), ശ്രീ. കലാമണ്ഡലം ജയപ്രസാദ് (മദ്ദളം), അണിയറ/അണിയലം രംഗശ്രീ, ഞാളാകുര്‍ശി മുതല്‍പ്പേര്‍ പങ്കെടുത്തു.

രാജന്‍ പൊതുവാള്‍

Tags:    

Similar News