പ്രാക്തന വര്‍ണ്ണങ്ങളും വരകളും- കെ.സി.എച്ച് ആര്‍ -ദ്വിദിന ശില്പശാല സംഘടിപ്പിച്ചു
കേരള ചരിത്ര ഗവേഷണ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ത്ഥികളില്‍ ചരിത്രാഭിമുഖ്യം വളര്‍ത്തുക എന്ന ഉദ്ദേശത്തോടെ മെയ് 12, 13 തീയതികളില്‍ പട്ടണം ക്യാമ്പസ്സില്‍ വച്ച് - പ്രാക്തന വര്‍ണ്ണങ്ങളും വരകളും - എന്ന ദ്വിദിന ശില്പശാല വിജയകരമായി സംഘടിപ്പിച്ചു. 5 മുതല്‍ 8 വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായാണ് ശില്പശാല സംഘടിപ്പിച്ചത്.
മനുഷ്യ കുലത്തിന്റെ ആദ്യകാല കലാനുഭവങ്ങള്‍ എന്ന നിലയില്‍ കലാ പ്രവര്‍ത്തകരുടെയും പ്രാക്തന ആശയ പ്രകാശന രീതി എന്ന നിലയില്‍ പുരാവസ്തു ശാസ്ത്ര പഠിതാക്കളുടെയും ശ്രദ്ധ വളരെ മുന്‍പ് മുതല്‍ തന്നെ ഗുഹാ ചിത്രങ്ങള്‍ നേടി എടുത്തിട്ടുണ്ട്. പഴയകാല മനുഷ്യര്‍ എങ്ങിനെ നിറങ്ങള്‍ ഉത്പാദിപ്പിച്ചു എന്നും എങ്ങിനെ അവയെ കാലത്തെ അതിജീവിക്കുന്ന കലാ സൃഷ്ടികളാക്കി മാറ്റി എന്നും ലളിതമായും പ്രായോഗികമായും അനുഭവവേദ്യമാക്കുന്ന വിധത്തിലാണ് ശില്പശാല രൂപകല്പന ചെയ്തത്.
കാഴ്ച, കേള്‍വി എന്നിവയില്‍ ഉപരിയായി അനുഭവം അറിവുല്‍പാദനത്തില്‍ ഏറ്റവും പ്രധാനമാണെന്നും, മുന്‍കാല മനുഷ്യ ജീവിതം എത്രത്തോളം പരിസ്ഥിതി സൗഹൃദമായിരുന്നുവെന്നും ഓര്‍മ്മപ്പെടുത്തുന്ന വിധത്തില്‍ കെ.സി.എച്ച്.ആര്‍ ചെയ്യര്‍പേഴ്‌സണ്‍ ഡോ. കെ. എന്‍ ഗണേഷ്, ഡയറക്ടര്‍ ഡോ. ദിനേശന്‍ വടക്കിനി, മ്യൂസിയം കണ്‍സല്‍ റ്റന്‍ഡ് ഡോ. കെ. പി ഷാജന്‍ എന്നിവരുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ മോഡ്യുള്‍ അടിസ്ഥാനമാക്കിയാണ് ശില്പശാല സംഘടിപ്പിച്ചത്.
വരകളുടെ ചരിത്രാനുഭവം, വര്‍ണ്ണ കലവറയായ പ്രകൃതി, വര്‍ണ്ണ ശേഖരവും മിശ്രണവും, ചിത്ര നിര്‍മ്മാണം, വിശകലനം എന്നീ മേഖലകളില്‍ കെ. സി. എച്ച്. ആര്‍ റിസര്‍ച്ച് അസിസ്റ്റന്റ് മുബീര്‍ ഷാ കെ. എം ന്റെ നേതൃത്വത്തില്‍ ക്ളാസുകള്‍ നടന്നു. ക്യാമ്പ് കോ- ഓര്‍ ഡിനേറ്റര്‍, ആര്‍ക്കിയോളജിസ്‌റ്: ഡോ. ജസീറ സി. എം, റിസര്‍ച്ച് ഓഫീസര്‍ ഇന്‍ ചാര്‍ജ് ഡോ. ദിനീഷ് കൃഷ്ണന്‍, റിസര്‍ച്ച് അസോസിറ്റ് ശ്രീലത ദാമോദരന്‍, റിസര്‍ച്ച് അസിസ്റ്റന്റ് ശരത് ചന്ദ്രബാബു, മ്യൂസിയം അസിസ്റ്റന്റ് ബിബിത എന്നിവര്‍ ശില്പശാലക്ക് നേതൃത്വം നല്‍കി. കെ സി എച്ച് ആര്‍ ഇന്റേണ്‍സ് ആയി പ്രവര്‍ത്തിക്കുന്ന കോളേജ് വിദ്യാര്‍ത്ഥികള്‍ ക്യാമ്പില്‍ സജീവമായി പങ്കെടുത്തു. കെ.സി.എച്ച്.ആര്‍ ചെയ്യര്‍പേഴ്‌സണ്‍ ഡോ. ഡോ. കെ. എന്‍ ഗണേഷ്, മ്യൂസിയം കണ്‍സല്‍റ്റന്‍ഡ് ഡോ. കെ. പി ഷാജന്‍ എന്നിവരുടെ ക്ളാസുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നവ്യാനുഭവമായി മാറി.
പ്രസ്തുത വിവരങ്ങള്‍ പൊതുജനങ്ങളെ അറിയിക്കുന്നതിനായിവിവിധ മാധ്യമങ്ങളില്‍ വാര്‍ത്ത പ്രസിദ്ധീകരിക്കുവാന്‍ വേണ്ടനടപടികള്‍ സ്വീകരിക്കണമെന്ന്അ ഭ്യര്‍ത്ഥിക്കുന്നു.