നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ 'അംഗാരനൂപുരം' പ്രകാശനം ചെയ്തു

Update: 2025-01-10 14:13 GMT

ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാലയുടെ പബ്ലിക്കേഷന്‍ വിഭാഗം പ്രസിദ്ധീകരിക്കുന്ന പ്രഭാവര്‍മ്മയുടെ 'കനല്‍ചിലമ്പ്' എന്ന കവിതാസമാഹാരത്തിന്റെ ഡോ. എന്‍ വി പി ഉണിത്തിരി സംസ്‌കൃത പരിഭാഷ നിര്‍വ്വഹിച്ച 'അംഗാരനൂപുരം' എന്ന കൃതിയുടെ പ്രകാശനം കേന്ദ്ര സാഹിത്യ അക്കാദമി സെക്രട്ടറി ഡോ. ശ്രീനിവാസ റാവു നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ നിര്‍വ്വഹിച്ചു.

മുന്‍ പ്രോ വൈസ് ചാന്‍സലര്‍ ഡോ. കെ. മുത്തുലക്ഷ്മി ആദ്യപ്രതി ഏറ്റുവാങ്ങി. വൈസ് ചാന്‍സലര്‍ ഡോ. കെ. കെ. ഗീതാകുമാരി, സിന്‍ഡിക്കേറ്റ് അംഗം ആര്‍. അജയന്‍, രജിസ്ട്രാര്‍ ഡോ. മോത്തി ജോര്‍ജ്, പ്രൊഫ. വി. ആര്‍. മുരളീധരന്‍, ജോയിന്റ് രജിസ്ട്രാര്‍ സുഖേഷ് കെ. ദിവാകര്‍ എന്നിവര്‍ പങ്കെടുത്തു.

Similar News