അഡ്വ. പാര്‍വതി മേനോന്റെ ഏകാംഗ കുച്ചിപ്പുടി ന്യത്താവിഷ്‌കാരം 'കൃഷ്ണപക്ഷ' അരങ്ങേറി
എറണാകുളം: ശ്രീകൃഷ്ണന്റെ ജീവിതത്തോട് ചേര്‍ന്നുനിന്ന സ്ത്രീകളുടെ ജീവിതത്തിലൂടെ നടത്തുന്ന ഒരു യാത്രയായ കൃഷ്ണപക്ഷ എന്ന ഏകാംഗ കുച്ചിപ്പുടി നൃത്തനാടകം കൊച്ചിയില്‍ അരങ്ങേറി. എറണാകുളം കരയോഗത്തിന്റെ ശതാബ്ദി ആഘോഷമായ നൃത്തോല്‍സവത്തിന്റെ ഭാഗമായാണ് ടിഡിഎം ഹാളില്‍ കൃഷ്ണപക്ഷ അരങ്ങിലെത്തിയത്. പ്രശസ്ത കുച്ചിപ്പുടി നര്‍ത്തകി അഡ്വ. പാര്‍വതി മേനോനാണ് ഏകാംഗ കുച്ചിപ്പുടി ന്യത്താവിഷ്‌കാരമായ കൃഷ്ണപക്ഷ വിഭാവനം ചെയ്ത് നൃത്തസംവിധാനം ചെയ്ത് അവതരിപ്പിച്ചത്.
എന്‍സിപിഎ കാറ്റലിസ്റ്റ്, മോഹിനി നൃത്തോത്സവം, എറണാകുളത്തപ്പന്‍ ഇന്റര്‍നാഷണല്‍ ഡാന്‍സ് ഫെസ്റ്റിവല്‍, ദാസ്യം അനന്തോല്‍സവം, പത്മവിഭൂഷണ്‍ ഡോ. കപില വാത്സ്യായന്‍ ഫസ്റ്റ് ഇന്ത്യന്‍ ക്ലാസിക്കല്‍ ഡാന്‍സ് ഫെസ്റ്റ് 2020, സൂര്യ സ്വരലയ, സ്വരലയ ഭാരത് ഭവന്‍ നൃത്തോത്സവം, അന്താരാഷ്ട്ര ശ്രീശങ്കര നൃത്തം സംഗീതോത്സവം തുടങ്ങി നിരവധി ഫെസ്റ്റിവലില്‍ പാര്‍വതി പങ്കെടുത്തിട്ടുണ്ട്.
കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ഹരിശങ്കര്‍ വി മേനോന്റെയും അഡ്വ. മീര വി മേനോന്റെയും മകളാണ് പാര്‍വതി മേനോന്‍. ഭര്‍ത്താവ് അതുല്‍ വിനോദ് ഗൂഗിള്‍, യൂട്യൂബില്‍ സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ് ഡെവലപ്മെന്റ് മാനേജരാണ്.