ഇന്ത്യയുടെ ചരിത്രവും സംസ്കാരവും അപരവല്‍ക്കരിക്കുന്നത് തടയണം- അഡ്വ പി കുല്‍സു
By : സ്വന്തം ലേഖകൻ
Update: 2024-12-31 14:54 GMT
കോഴിക്കോട് : ഇന്ത്യയുടെ ചരിത്രവും സംസ്കാരവും അപര വല്ക്കരിക്കുന്നത് തടയാന്‍ അധ്യാപക സമൂഹത്തിനാവണമെന്ന് വനിതാ ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി കുല്‍സു പറഞ്ഞു. കെഎസ് ടിയു വനിതാ വിങ്ങ് കോഴിക്കോട്ട് സംഘടിപ്പിച്ച ലീഡേഴ്സ് മീറ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍. വനിതാ വിംഗ് സംസ്ഥാന ചെയര്‍പേഴ്സണ്‍ സി ഇ റഹീന അധ്യക്ഷവഹിച്ചു.
കെ എസ് ടി യു ജനറല്‍ സെക്രട്ടറി പി കെ അസീസ് മുഖ്യപ്രഭാഷണം ഓര്‍ഗനൈസിംഗ് സെക്രട്ടറി പി കെ എം ഷഹീദ് വിഷയാവതരണം നടത്തി. സംസ്ഥാന സെക്രട്ടറിമാരായ പി ടി എം ഷറഫുന്നിസ , കല്ലൂര്‍ മുഹമ്മദലി,പി പി ജാഫര്‍,കണ്‍വീനര്‍ എം പി ശരീഫ,ട്രഷറര്‍ പി സാജിത, കെ നദീറ, സി നസീറ, കെ എം ഷാഹിന , എന്‍ കെ ഷാഹിന , ടി.വി റംഷീദ, പി.സി മുര്‍ഷിദ, സുഹ്റ കോഴിക്കോട്, എ ഫായിസ എന്നിവര്‍ പ്രസംഗിച്ചു.