പൊതുവിദ്യാഭ്യാസ വകുപ്പ് നിശ്ചലമായി - കെ.എസ്.ടി .യു

Update: 2025-01-02 14:32 GMT

കോഴിക്കോട് : തുടര്‍ച്ചയായി ചോദ്യപേപ്പര്‍ ചോര്‍ന്നതിനെതിരെ നടപടിക്ക് കഴിയാതെയും, അധ്യാപന നിയമനാംഗീകാരകാര്യത്തില്‍ നടപടിയെടുക്കാതെ ഇരുട്ടില്‍ തപ്പുകയും ചെയ്യുന്ന ഗവണ്‍മെന്റിന്റെ നിസ്സഹായാവസ്ഥ മുതലെടുത്ത് ഉദ്യോഗസ്ഥര്‍ ഉത്തരവിറക്കിക്കിയും വിദ്യാഭ്യാസ വകുപ്പ് നിശ്ചലമായതായി കെ .എസ് .ടി .യു.സംസ്ഥാനകമ്മറ്റി കുറ്റപ്പെടുത്തി. തകര്‍ക്കരുത് പൊതുവിദ്യാഭ്യാസം, തുടരരുത് നീതി നിഷേധം എന്ന പ്രമേയത്തില്‍ .ജനുവരി, 19, 20, 21 തിയ്യതികളില്‍ കാസര്‍ഗോഡ് വെച്ച് നടക്കുന്ന സംസ്ഥാന സമ്മേളനത്തില്‍ വിദ്യാഭ്യാസ മേഖലയിലെ അരാചകത്വത്തിനെതിരെസമര-പ്രക്ഷോഭ പരിപാടികള്‍ക്ക് രൂപം നല്‍കാന്‍ യോഗം തീരുമാനിച്ചു. സംസ്ഥാന പ്രസിഡണ്ട് കെ എം അബ്ദുല്ല അധ്യക്ഷത വഹിച്ചു.ജനറല്‍ സെക്രട്ടറി പി കെ അസീസ് സ്വാഗതം പറഞ്ഞു.

സംസ്ഥാന ട്രഷറര്‍ എ സി അത്താവുള്ള, ഓര്‍ഗനൈസിങ് സെക്രട്ടറി പി കെ എം ഷഹീദ്, അസോസിയേറ്റ് സെക്രട്ടറി സിദ്ദീഖ് പാറോക്കോട്, മജീദ് കാടേങ്ങല്‍,കാസിം കുന്നത്ത്,വി എ ഗഫൂര്‍, റഹീം കുണ്ടൂര്‍, പി വി ഹുസൈന്‍,പി ടി എം ഷറഫുന്നിസ,സി ഇ റഹീന, പി പി ജാഫര്‍,കെ ഫസല്‍ ഹഖ്,എം എ സൈദ് മുഹമ്മദ്, ബഷീര്‍ തൊട്ടിയന്‍, സി ഖാലിദ്,എന്‍ പി മുഹമ്മദലി,വീരാന്‍കുട്ടി കോട്ട. വി കെ മുഹമ്മദ് റംഷീദ്,ടി ജമാലുദ്ദീന്‍,നാസര്‍ തേളത്ത്, ടി അബ്ദുല്‍ ഗഫൂര്‍,എ കെ നാസര്‍, കെ എം ഹനീഫ, എം മഹ്മൂദ്, കെ പി സാജിദ്,ബഷീര്‍ മണ്ടോടി,കെ മുഹമ്മദലി,മുസ്തഫ പാലോളി,ജമാലുദ്ദീന്‍ സി ടി സംസാരിച്ചു.

Tags:    

Similar News